ആപ്പ്ജില്ല

സൗദി മാതൃകയിൽ തൊഴിലാളിയുടെ വിവാഹം നടത്തികൊടുത്ത് സ്പോൺസർ; വധുവിനെ നാട്ടിൽ നിന്നും സൗദിയിലെത്തിച്ചു, ജിദ്ദയിൽ നടന്ന വിവാഹം വെെറൽ

സൗദി കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആണ് വധുവിനേയും വരനേയും വിവാഹ വേദിയിലേക്ക് എത്തിച്ചത്.

Samayam Malayalam 17 May 2023, 1:05 pm

ഹൈലൈറ്റ്:

  • വിവാഹത്തിന്റെ ചെലവുകൾ മുഴുവൻ വഹിച്ചത് സ്പോൺസർ തന്നെ
  • താമസിക്കാൻ വേണ്ടിയുള്ള സൗകര്യം ഫ്രീയായി നൽകി
  • വധുവിനെ നാട്ടിൽ നിന്നും പുതിയ വിസയിൽ ജിദ്ദയിൽ എത്തിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Representational
പ്രതീകാത്മക ചിത്രം
സൗദി: തൊഴിലാളിയുടെ വിവാഹം സൗദി മാതൃകയിൽ നടത്തിക്കെടുത്ത് മാതൃകയായിരിക്കുകയാണ് സൗദിയിലെ ഒരു അറബ് കുടുംബം. ബംഗ്ലാദേശുകാരനായ തങ്ങളുടെ തൊഴിലാളിയുടെ വിവാഹം ആണ് സൗദി കുടുംബം ആഘോഷമാക്കി നടത്തിയത്. വീട്ടിൽനിന്ന് വിവാഹാഘോഷം സംഘടിപ്പിച്ച സ്ഥലത്തേക്ക് വാഹനവ്യൂഹത്തിൽ ഘോഷയാത്രയായാണ് സൗദി കുടുംബം വിദേശിയായ വരനെ എത്തിച്ചത്. വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വെെറലാണ്. വീഡിയോ അറബ് ട്വിറ്റർ പേജുകളിൽ വലിയ രീതിയിൽ വെെറലാണ്.
സ്‌പോൺസറുടെ കുടുംബാംഗങ്ങൾ ഇവരുടെ മറ്റു ബന്ധുക്കളേയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവർ എല്ലാവരും എത്തിയിരുന്നു. വിവാഹാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. സൗദി കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആണ് വധുവിനേയും വരനേയും എത്തിച്ചത്.


ജീ​വ​ന​ക്കാ​രു​ടെ ഈ​മാ​സ​ത്തെ ശമ്പളം മേയ് 21ന് നൽകാൻ മന്ത്രിസഭാനിർദേശം
തന്റെ വിവാഹാഘോഷം സൗദി മാതൃകയിൽ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് സുഹൈർ തന്നെ സമീപിക്കുകയായിരുന്നെന്ന് സ്‌പോൺസർ ഉവൈദ് അൽഖംഖൂം പറഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് നാട്ടിൽ വെച്ച് ഇവരുടെ നിക്കാഹ് പൂർത്തിയാക്കി. വധുവിനെ പുതിയ വിസയിൽ നാട്ടിൽ നിന്നും സൗദിയിൽ എത്തിച്ചു. ഇവർ നാട്ടിൽ നിന്നു വരുമ്പോൾ രണ്ട് പേർക്കും വലിയ സ്വീകരണമാണ് സൗദിയിൽ സ്പോൺസർ ഒരുക്കിയിരുന്നത്.

രണ്ടര മാസത്തിനുള്ളിലാണ് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും സൗദി കുടംബം പൂർത്തിയാക്കിയത്. മണവാട്ടിയുമായി വിവാഹാഘോഷ സ്ഥലത്തേക്ക് പോയത് തന്റെ ഭാര്യയാണെന്ന് അദ്ദേഹം പറയുന്നു. തന്റെ തൊഴിലാളിയുടെ ചെറിയ ആഗ്രഹം സാധിപ്പിച്ച് നൽകാൻ വേണ്ടി അതിന് വേണ്ടി വന്ന മുഴുവൻ പണവും താൻ തന്നെയാണ് ചെലവാക്കിയത് എന്നും ഇദ്ദേഹം പറയുന്നു. കൂടാതെ ഇവർക്ക് താമസിക്കാൻ വേണ്ടിയുള്ള സൗകര്യം താൻ സൗജന്യമായി നൽകിയതായും ഉവൈദ് അൽഖംഖൂം പറഞ്ഞു.

Read Latest Gulf News and Malayalam News

ഓംബുഡ്‌സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മെയ് 19ന് സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയാണ് സിറ്റിംഗ്. കിളിമാനൂർ ബ്ലോക്ക് പരിധിയിലുള്ള കരവാരം, കിളിമാനൂർ, മടവൂർ, നഗരൂർ, നാവായിക്കുളം, പളളിക്കൽ, പഴയകുന്നുമ്മേൽ, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ