ആപ്പ്ജില്ല

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ അപകടം; ആറ് മാസം പ്രായമുള്ള മലയാളി ബാലിക മരിച്ചു

റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍ഖാസറയിലായിരുന്നു അപകടം നടന്നത്.

Samayam Malayalam 29 Jan 2023, 5:44 pm
സൗദി: ഉംറ നിർവഹിച്ച് മടങ്ങുന്നതിന് ഇടയിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ മലയാളി ബാലിക മരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. അൽ കോബാറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കളയിക്കാവിള സ്വദേശി ഹസീമിന്റെ മകൾ അർവ (ആറ് മാസം) ആണ് മരിച്ചത്. ഖാസറ ജനറൽ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.
Samayam Malayalam car accident


പരുക്കേറ്റ ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നിസയെ ൽ ഖുവയ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഹസീമിനും ഭാര്യ ജർയ, മക്കളായ അയാൻ, അഫ്നാൻ എന്നിവരും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഉംറ നിർവഹിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മടങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്.

Also Read: ഫോൺ എത്തിയത് പ്രവാസി മലയാളിയുടെ ഭാര്യക്ക്, വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടും എല്ലാവരെയും നാടുകടത്തും, മലയാളിക്ക് നഷ്ടമായത് വന്‍തുക

അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹാഇൽ കിങ് സൽമാൻ ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന തൃശുർ കൈപ്പമംഗലം സ്വദേശി ഹംസയെ തുടർ ചികിത്സക്കായി സ്വകാര്യ ആശുപ്ത്രിയിൽ എത്തിച്ചു. ഹാഇൽ ഐസിഎഫ് നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചത്. തയ്യൽ ജോലികൾ ചെയ്തിരുന്ന ഹംസയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും അദ്ദേഹത്തിന് തുടരെതുടരെ ഹൃദയാഘാതം സംഭവിച്ചു. തലച്ചോറിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും ഇദ്ദേഹത്തിന്റെ സ്ഥിതി ആകെ വശളാകുകയും ചെയ്തു. ഇതിനെ തുടർന്ന് അദ്ദേഹത്തെ വെൻറിലേറ്ററിലേക്ക് മാറ്റി.

വെൻറിലേറ്റർ സംവിധാനത്തോടെ തന്നെ നാട്ടിലെത്തിക്കുകയാണ് ചെയ്തത്. വെൽഫെയർ സമിതി ശ്രമം തുടങ്ങിയെങ്കിലും ഭീമമായ സാമ്പത്തിക ചെലവ് വേണ്ടി വന്നു. തുടർന്ന് ഹാഇൽ നവോദയ സാംസ്കാരിക വേദി, ബെസ്റ്റ് വേ ഡ്രേവേഴ്സ് ഹാഇൽ യുനിറ്റ്, രിസാല സ്റ്റഡി സർക്കിൾ എന്നിവയുൾപ്പെടെയുള്ള സംഘടനകൾ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഇടപെട്ടു. പണം കണ്ടെത്തി.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ