താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ പ്രശസ്ത യൂട്യൂബർക്ക് ദുബായ് കോടതി ആറ്മാസം തടവ് ശിക്ഷ വിധിച്ചു. മൂന്ന് കഞ്ചാവ് ചെടികൾ ആണ് ഇയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നട്ടുവളര്‍ത്തിയിരുന്നത്. ഹഷീഷ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിറ്റതിന് ഇയാള്‍ക്കെതിരെ മുമ്പും കേസുണ്ടായിരുന്നു.യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരം ആണ് ഇദ്ദേഹം.
Also Read: രാജ്യത്തേക്ക് വിദേശികൾക്ക് പ്രവേശമില്ല; വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
വാട്സ്ആപ്പിലൂടെ മാത്രം പരിചയമുള്ള ഒരാളില്‍ നിന്നാണ് ഇയാള്‍ മരക്കുമരുന്ന് വാങ്ങുന്നത്. അയാള്‍ പാകിസ്ഥാനി സ്വദേശിയാണ്. എവിടെയാണ് മയക്കുമരുന്ന് വരുന്നതെന്നും പണം എങ്ങനെ നല്‍കണം എന്നും ഇയാള്‍ വാട്സാപ്പിലൂടെയാണ് അറിയിക്കുന്നത്. 3000 ദര്‍ഹം വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇയാള്‍ വാങ്ങിയിരുന്നത്. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ ഉടൻ ഇയാളെ സൗദിയിലേക്ക് നാടു കടത്താനും കോടതി ഉത്തരിവിട്ടുണ്ട്.