ആപ്പ്ജില്ല

സൗദി എണ്ണപ്പാടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ബ്രിട്ടീഷ് സൈന്യം; ബ്രിട്ടനില്‍ വിവാദം

ലണ്ടന്‍ ദിനപ്പത്രമായ ഇന്‍ഡിപ്പെന്‍ഡന്റ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഡ്രോണ്‍ ആക്രമണം ചെറുക്കുന്നതില്‍ വിദഗ്ധരായ സൈനികരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 30 Nov 2020, 8:43 am
സൗദിക്കെതിരേ യമന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ രാജ്യത്തെ എണ്ണപ്പാടങ്ങളുടെ സംരക്ഷണം ബ്രിട്ടീഷ് സൈന്യത്തെ ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ദിനപ്പത്രമായ ഇന്‍ഡിപ്പെന്‍ഡന്റ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഡ്രോണ്‍ ആക്രമണം ചെറുക്കുന്നതില്‍ വിദഗ്ധരായ സൈനികരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിക്കാതെ നടത്തിയ ഈ സേനാ വിന്യാസത്തിനെതിരേ ബ്രിട്ടനില്‍ വിവാദം കൊഴുക്കുകയാണ്.
Samayam Malayalam the independent reports that the protection of the saudi oil fields has been handed over to the british army
സൗദി എണ്ണപ്പാടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ബ്രിട്ടീഷ് സൈന്യം; ബ്രിട്ടനില്‍ വിവാദം


കാവല്‍ നില്‍ക്കുന്നത് റോയല്‍ ആര്‍ട്ടിലറി

Photo Credit: pixabay

സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിലെ റോയല്‍ ആര്‍ട്ടിലറിയിലെ 16-ാം റെജിമെന്റ് സംഘമാണ് സൗദിയിലെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി മുതലാണ് സൈനികരുടെ സേവനം ലഭ്യമാക്കിയതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. അതിപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെന്ന നിലയ്ക്കാണ് സൗദിയിലെ എണ്ണപ്പാടങ്ങള്‍ക്ക് ബ്രിട്ടന്‍ സംരക്ഷണം നല്‍കുന്നതെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

​ഡ്രോണ്‍ ആക്രമണം ചെറുക്കാന്‍ റഡാര്‍

Photo Credit: TOI

ഡ്രോണ്‍ ആക്രമണം കണ്ടെത്തി വിവരം നല്‍കാന്‍ സഹായിക്കുന്ന ബ്രിട്ടിന്റെ ജിറാഫ് റഡാറുകളുടെ സേവനവും സൗദി എണ്ണ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ എത്ര റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നോ എത്ര സൈനികര്‍ സൗദിയിലുണ്ടെന്നോ ഉള്ള വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥരെ അയച്ചതായി ബ്രിട്ടന്‍ പ്രതിരോധ മന്ത്രി ജെയിംസ് ഹീപ്പിയും സമ്മതിക്കുകയുണ്ടായി. പ്രതിരോധ റഡാറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

​2019ലെ അരാംകോ ആക്രമണത്തിന് ശേഷം

Photo Credit: TOI

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ സൗദി അരാംകോയുടെ അബ്‌ഖൈഖിലും ഖുറൈസിലുമുള്ള എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് സൗദി ഭരണകൂടം ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം തേടിയത്. ആക്രമണത്തില്‍ എണ്ണ സംഭരണ പ്ലാന്റുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും അത് സൗദിയുടെ എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

​ബ്രിട്ടനില്‍ വിവാദം കൊഴുക്കുന്നു

Photo Credit: pixabay

അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റിനെയോ ജനങ്ങളെയോ അറിയിക്കാതെ തങ്ങളുടെ സൈന്യം സൗദി എണ്ണ കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടിക്കെതിരേ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. യമനിലെ സൗദി ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ സൗദിയുമായുള്ള ആയുധ വ്യാപാരത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത്തരമൊരു സഹകരണം ശരിയല്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ