സൗദി സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ മിനി ബസ് അപകടത്തിലാണ് ഇവര്‍ മരിച്ചത്. സൗദിയിലെ തായിഫിന് അടുത്തുവെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. റിയാദില്‍ നിന്നും ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാര്‍. വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മരിച്ചതായാണ് വിവരം. ഇയാള്‍ കൊല്‍ക്കത്ത സ്വദേശിയാണ്. പരികേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
മിഴ്നാട് സ്വദേശികളായ കുമുദ, രജിത, റോമിയോ കുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നവര്‍.