ആപ്പ്ജില്ല

നാട്ടിൽ വന്നത് രണ്ട് മാസം മുമ്പ്; ദുബായിൽ കുഴഞ്ഞുവീണ് മലയാളി മരിച്ചു

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു മരണം സംഭവിച്ചത്.

Samayam Malayalam 7 Oct 2022, 9:03 am
ദുബായ്: കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ ആണ് ദുബായിൽ കുഴഞ്ഞു വീണ് മരിച്ചത്. തൃശൂർ മതിലകം സ്വദേശിയാണ് അജ്മൽ തങ്ങൾ. 34 വയസായിരുന്നു. കുഴഞ്ഞു വീണ അജ്മൽ തങ്ങളെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് അജ്മൽ കുഴഞ്ഞു വീണത്.
Samayam Malayalam ajmal


Also Read: സൗദി ബാലന്‍റെ മരണം: 16 വർഷമായി വധശിക്ഷ കാത്ത് പ്രവാസി മലയാളി ജയിലിൽ; ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി രൂപ

രണ്ട് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ച് ഗൾഫിലേക്ക് പോയതായിരുന്നു. ദുബായിലെ ഒരു കനേഡിയൻ കമ്പനിയിലെ ജീവനക്കാരൻ ആണ് അജ്മൽ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ ആയിരിക്കും കബറടക്കം.

Also Read: റൂപേ കാര്‍ഡ് ഇനി ഒമാനിലും ഉപയോഗിക്കാം; സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനുമായി കരാറില്‍ ഒപ്പിട്ടു

അതേസമയം, ദുബായിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രംഗത്തിറങ്ങുന്ന വനിത പോലീസ് ഓഫീസർമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. സംഘത്തിൽ 21 വനിത ഓഫിസർമാർ ആണ് ഉള്ളത്. ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സ് എന്നാണ് ഈ ഫോഴ്സിന് പേരിട്ടിരിക്കുന്നത്. പൊതുജനങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഈ ഫോഴ്സ് നിലക്കൊള്ളുന്നത്. ആപത്ഘട്ടങ്ങളിൽ സഹായത്തിനായി ഈ ഫോഴ്സ് രംഗത്തെത്തും.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ