ആപ്പ്ജില്ല

​യുഎഇയില്‍ സ്ഥിരം വിസയിലേക്ക് മാറാന്‍ പുതുവഴി; ഇനി രാജ്യം വിടേണ്ട

തൊഴില്‍ വിസയില്‍ ഉള്ളവര്‍ പുതിയ വിസയിലേക്ക് മാറുമ്പോള്‍ 30 ദിവസമാണ് സമയപരിധി ഉണ്ടാകുക. ഈ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറുടെ കീഴിലാകുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് നിയമ വ്യവസ്ഥ

Samayam Malayalam 9 Feb 2022, 11:08 am

ഹൈലൈറ്റ്:

  • സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനാകും
  • മുമ്പ്, രാജ്യം വിട്ടതിന് ശേഷം പുതിയ വിസയില്‍ വരണമായിരുന്നു
  • കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടി വരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam UAE
ദുബായ്: യുഎഇയില്‍ വിസകള്‍ സ്ഥിരം വിസയിലേക്ക് മാറാന്‍ പുതുവഴി. മുമ്പ് സ്ഥിരം വിസയാക്കാനായി രാജ്യം വിട്ടതിന് ശേഷമാണ് സ്ഥിരം വിസയ്ക്കായി അപേക്ഷിച്ചിരുന്നത്. എന്നാല്‍, ഇനി ഇത്തരത്തില്‍ അപേക്ഷിക്കേണ്ടെന്നും 550 ദിര്‍ഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാല്‍ മതിയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു.

Also Read: സ്ഥിരതാമസത്തിനുള്ള ഗോള്‍ഡന്‍ വിസകളുമായി ബഹ്റൈന്‍; നിബന്ധനകള്‍ ഇങ്ങനെ

സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനാകും. മുമ്പ്, രാജ്യം വിട്ടതിന് ശേഷം പുതിയ വിസയില്‍ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില വ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. നിലവിലുള്ള വിസ കാലാവധി തീരുന്നതിന് മുമ്പ് വിസ മാറാന്‍ അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടി വരും.
സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ കാലാവധി തീര്‍ന്നതിന് ശേഷമുള്ള ആദ്യ ദിവസത്തിന് 200 ദിര്‍ഹവും (ഏകദേശം 4068 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം (ഏകദേശം 2000 രൂപ) വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. രാജ്യം വിടുന്ന ദിവസം 100 ദിര്‍ഹം സേവന നിരക്കിനായും നല്‍കണം.

Also Read: കുവൈറ്റ് വിടുന്ന പ്രവാസികളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഒന്നാമത്; 9 മാസത്തിനുള്ളില്‍ രാജ്യം വിട്ടത് 168,000 പേര്‍

തൊഴില്‍ വിസയില്‍ ഉള്ളവര്‍ പുതിയ വിസയിലേക്ക് മാറുമ്പോള്‍ 30 ദിവസമാണ് സമയപരിധി ഉണ്ടാകുക. ഈ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറുടെ കീഴിലാകുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് നിയമ വ്യവസ്ഥ. 30 ദിവസം കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ മാറ്റം (നഖ്ല്‍ കഫാല) സാധ്യമായില്ലെങ്കില്‍ പിഴ അടയ്ക്കുകയോ രാജ്യം വിടുകയോ ചെയ്യണം. വൈകുന്ന ആദ്യ ദിവസത്തില്‍ 125 ദിര്‍ഹവും (2542 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 25 ദിര്‍ഹം (508 രൂപ) വീതവുമാണ് പിഴ. 6 മാസം വരെ ഇതേ നിരക്കാണ്. അതിനു ശേഷം ഓരോ ദിവസത്തിനും 50 ദിര്‍ഹം (ആയിരത്തിലേറെ രൂപ) വീതം പിഴ ചുമത്തും. ഒരു വര്‍ഷം വരെ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഓരോ ദിവസവും 100 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരും. വിസ അപേക്ഷകളിലെ അടിയന്തര സേവനങ്ങള്‍ക്ക് 100 ദിര്‍ഹം അധികമായി ഈടാക്കും. വിവരങ്ങള്‍ക്ക് https:/icp.gov.ae/en/ സൈറ്റ് സന്ദര്‍ശിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ