ആപ്പ്ജില്ല

കൊവിഡ് രോഗി പുറത്തിറങ്ങി നടക്കുന്ന വീഡിയോ; അബുദാബിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

Samayam Malayalam 14 Feb 2021, 8:45 am
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ടുപേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പോസിറ്റീവായിരിക്കെ പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്നതിനാണ് ഒരാള്‍ അറസ്റ്റിലായത്. കൊവിഡ് രോഗി പുറത്തിറങ്ങി നടക്കുന്നത് മൊബൈലില്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് രണ്ടാമത്തെയാളെ പോലീസ് പിടികൂടിയത്.
Samayam Malayalam abu dhabi police have arrested two people for violating covid regulations
കൊവിഡ് രോഗി പുറത്തിറങ്ങി നടക്കുന്ന വീഡിയോ; അബുദാബിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍



​മറ്റുങ്ങളവരുടെ ജീവന്‍ അപകടത്തിലാക്കി


കൊവഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതിലൂടെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും മറ്റുള്ളവരുടെ ആരോഗ്യം അപകടത്തിലാക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റമെന്ന് പോലിസ് അറിയിച്ചു. കൊവിഡ് ടെസ്റ്റ് ഫലം പോസിറ്റീവാണെന്നു കാണിക്കുന്ന സന്ദേശം മൊബൈല്‍ ഫോണില്‍ പ്രദര്‍ശിപ്പിച്ച ശേഷം പൊതുജനങ്ങള്‍ക്കിടയിലൂടെ ഒരാള്‍ ഇറങ്ങിനടക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ക്ലിപ്പ് പരിശോധിച്ച ശേഷം കേസിലെ രണ്ടു പ്രതികളെയും തിരിച്ചറിഞ്ഞ പോലിസ് ഇരുവരെയം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

​കടുത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍


മറ്റുള്ളവരുടെ ആരോഗ്യത്തെയും സുരക്ഷയെയും അവമതിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ചെയ്ത ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് പോസിറ്റീവ് ആവുകയോ കൊവിഡ് ബാധിതനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യുന്നവര്‍ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും പാലിക്കാന്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാവുമെന്നും പ്രൊസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

​കാത്തിരിക്കുന്നത് തടവും പിഴയും


2014ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരേ നടപടി സ്വീകരിക്കുക. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. അതിനു പുറമെ, മനുഷ്യന്റെ ജീവനും ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കിയതിന് ഫെഡറല്‍ ശിക്ഷാ നിയമപ്രകാരമുള്ള തടവും പിഴയും ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ