ആപ്പ്ജില്ല

ഗതാഗത നിയമം ലംഘിച്ചാല്‍ അബുദാബിയില്‍ പിഴ അടയ്ക്കേണ്ടത് എങ്ങനെ? നിര്‍ദേശങ്ങള്‍

അബുദാബി പോലീസ് സേവന കേന്ദ്രം വഴിയോ ഓണ്‍ലൈനിലൂടെയോ പിഴ അടയ്ക്കാനും സൗകര്യമുണ്ട്.

Samayam Malayalam 6 Jan 2021, 5:54 pm
അബുദാബി: അബുദാബിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തവണകളായി അടയ്ക്കാം. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. പലിശയില്ലാതെ ഒരു വര്‍ഷത്തിനകം 12 തവണകളായി അടയ്ക്കാമെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam UAE
പ്രതീകാത്മക ചിത്രം


Also Read: വിവാഹം കഴിക്കണമെങ്കില്‍ ലൈസന്‍സ് വേണോ? എന്താണ് കുവൈറ്റിലെ ഫാമിലി ഡ്രൈവിങ് ലൈന്‍സ് ബില്‍?

ഇതുമായി ബന്ധപ്പെട്ട് അബുദാബി കൊമേഴ്‌സ്യല്‍ ബാങ് (എഡിസിബി, അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, മഷ്‌റഖ് അല്‍ ഇസ്ലാമി എന്നീ 5 ബാങ്കുകളുമായി ധാരണാപത്രം ഒപ്പിട്ടു.

Also Read: ക്വാറന്റൈനില്‍ കഴിയവെ ഭാഗ്യം തേടിയെത്തി; പുതുവര്‍ഷത്തിലെ ആദ്യ മില്യനറായി പ്രവാസി

ഈ ബാങ്കുകളില്‍ ക്രെഡിറ്റ് കാര്‍ഡുള്ള ഡ്രൈവര്‍മാര്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് പിഴ തവണകളാക്കി മാറ്റാം. അബുദാബി പോലീസ് സേവന കേന്ദ്രം വഴിയോ ഓണ്‍ലൈനിലൂടെയോ പിഴ അടയ്ക്കാനും സൗകര്യമുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസമാകും പുതിയ നടപടി.

ആര്‍ട്ടിക്കിള്‍ ഷോ