ആപ്പ്ജില്ല

അബുദാബിയില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും

നിലവില്‍ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസില്ലാത്തവര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാനോ പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനോ കഴിയില്ല.

Samayam Malayalam 19 Jan 2022, 8:53 am

ഹൈലൈറ്റ്:

  • പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനും 96 മണിക്കൂറിനുള്ളില്‍ ചെയ്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് വ്യവസ്ഥ
  • ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ അല്‍ ഹുസ്ന്‍ ആപ്പിലെ സ്റ്റാറ്റസ് ആറു മാസം കഴിയുന്നതോടെ പച്ചയില്‍ നിന്ന് ഗ്രേ ആയി മാറും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Abu Dhabi requires Covid 19 booster shot
ദുബായ്: അബുദാബിയില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അതോടൊപ്പം അബുദാബിയിലുള്ളവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശിക്കണമെങ്കിലും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും. രാജ്യത്തെ കൊവിഡ് പ്രതിരോധ ആപ്പായ അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ അധികൃതര്‍ മുന്നോട്ടുവച്ച സാഹചര്യത്തിലാണിത്. നിലവില്‍ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസില്ലാത്തവര്‍ക്ക് അബൂദാബിയില്‍ പ്രവേശിക്കാനോ പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനോ കഴിയില്ല.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചി ആറു മാസം പിന്നിട്ടിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നത്. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ അല്‍ ഹുസ്ന്‍ ആപ്പിലെ സ്റ്റാറ്റസ് ആറു മാസം കഴിയുന്നതോടെ പച്ചയില്‍ നിന്ന് ഗ്രേ ആയി മാറുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഹുസ്ന്‍ ആപ്പ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ പോസ്റ്റുള്ളത്.



Also Read: ഒമാനിലേക്ക് വരുന്നവർ രജിസ്റ്റര്‍ ചെയ്യേണ്ട ഓണ്‍ലൈന്‍ ലിങ്കില്‍ മാറ്റം

ഏത് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമാണെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത് ആപ്പിലെ ഗ്രീന്‍ പാസ്സ് ഉറപ്പുവരുത്തണമെന്നാണ് സന്ദേശത്തിലുള്ളത്. നിലവിലെ നിയമപ്രകാരം ആപ്പില്‍ ഗ്രീന്‍ പാസ്സ് ഇല്ലാത്തവര്‍ക്ക് അബൂദാബിയിലേക്ക് പ്രവേശിക്കാനും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനും 96 മണിക്കൂറിനുള്ളില്‍ ചെയ്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് വ്യവസ്ഥ. ഇക്കാര്യം അബൂദാബി മീഡിയ ഓഫീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Also Read: വിളിക്ക്, സെക്സ് എജ്യൂക്കേഷൻ വേണ്ടാ എന്ന് പറഞ്ഞവരെ വിളിക്ക്!! ട്രോളുകൾ

എമിറേറ്റ്‌സ് ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് അബുദാബിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യുന്നത്. അതേപോലെ അബുദാബി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപനങ്ങളിലും ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലും ബൂസ്റ്റര്‍ ഡോസ് ലഭിക്കും. ബൂസ്റ്റര്‍ ഡോസ് എടുത്ത ശേഷം പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കിയാലേ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്സ് തെളിയുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ