ആപ്പ്ജില്ല

4000 കണ്ടല്‍ചെടികള്‍ നടാന്‍ ഒരുങ്ങി അബുദാബി; വിത്തിടാന്‍ ഡ്രോണുകള്‍

അബുദാബിയിലെ തീരപ്രദേശമായ മിര്‍ഫയോട് ചേര്‍ന്നു കിടക്കുന്ന ലഗൂണുകളിലാണ് യുഎഇയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഡ്രോണ്‍ ഉപയോഗിച്ച് 4000 കണ്ടല്‍ചെടികള്‍ക്ക് വിത്തിടുന്നത്. വിത്തിടല്‍ മാത്രമല്ല, അവ വളര്‍ന്നു വലുതാവുന്നത് വരെ ഒരു കൊല്ലത്തോളം അവയെ പരിപാലിക്കുന്നതും ഡ്രോണ്‍ തന്നെയായിരിക്കും.

Samayam Malayalam 17 Nov 2020, 11:26 am
അബുദാബി: ശത്രുക്കളുടെ മേല്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ഡ്രോണ്‍ വിമാനങ്ങളും ഉയരങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഡ്രോണ്‍ കാമറകളും ഉപയോഗിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ വിത്ത് വിതയ്ക്കാന്‍ ഡ്രോണ്‍ ഉപകരണം ഉപയോഗിക്കുന്നത് ലോകത്തു തന്നെ ആദ്യമായിട്ടായിരിക്കും.
Samayam Malayalam Underwater mangrove seedlings
Courtesy: Environment Agency Abu Dhabi

അബുദാബിയിലെ തീരപ്രദേശമായ മിര്‍ഫയോട് ചേര്‍ന്നു കിടക്കുന്ന ലഗൂണുകളിലാണ് യുഎഇയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഡ്രോണ്‍ ഉപയോഗിച്ച് 4000 കണ്ടല്‍ചെടികള്‍ക്ക് വിത്തിടുന്നത്.
വിത്തിടല്‍ മാത്രമല്ല, അവ വളര്‍ന്നു വലുതാവുന്നത് വരെ ഒരു കൊല്ലത്തോളം അവയെ പരിപാലിക്കുന്നതും ഡ്രോണ്‍ തന്നെയായിരിക്കും.

അബുദാബി പരിസ്ഥിതി ഏജന്‍സിയാണ് ആഗോള യൂട്ടിലിറ്റി സ്ഥാപനമായ എന്‍ഗീയുമായി സഹകരിച്ച് ബ്ലൂ കാര്‍ബണ്‍ എന്ന പേരില്‍ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 4000 കണ്ടല്‍ ചെടുകള്‍ വച്ചുപിടിക്കുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ കമ്പനിയായ ഡിസ്റ്റന്റ് ഇമേജറിയാണ് കടല്‍ ചെടികള്‍ നടുന്നതിനുള്ള അനുയോജ്യമായ സ്ഥലം ഏരിയല്‍ മാപ്പിംഗിലൂടെ കണ്ടെത്തിയത്. വേലിയേറ്റത്തിലുണ്ടാവുന്ന വ്യത്യാസം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച ശേഷം മിര്‍ഫ ലഗൂണ്‍ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: കരുത്ത് നേടി സൗദി വനിതകള്‍; ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ 24 പേര്‍

അടുത്തമാസത്തോടെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് എണ്‍വയോണ്‍മെന്റ് ഏജന്‍സിയിലെ ടെറസ്ട്രിയല്‍ ആന്റ് മറൈന്‍ ബയോഡൈവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അഹ്മദ് അല്‍ ഹാഷിമി അറിയിച്ചു. ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നത് ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്നും അബൂദാബിയുടെ ബ്ലൂ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി ടെക്‌നോളജിയുടെ സഹായത്തോടെ കൂടുതല്‍ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആഗോള തലത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്നുകഴിഞ്ഞ ആഗോള താപനത്തെ ചെറുക്കാന്‍ ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ