ആപ്പ്ജില്ല

പൊടിക്കാറ്റിന് ശമനം; വിമാന സര്‍വീസുകള്‍ സാധാരണ നില വീണ്ടെടുത്തു തുടങ്ങിയതായി ദുബായ് എയര്‍പോര്‍ട്ട്‌സ്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന 44 വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നതെന്ന് ദുബായ് എയർപോർട്ട്‌സ് അധികൃതർ അറിയിക്കുകയുണ്ടായി.

Samayam Malayalam 16 Aug 2022, 9:37 am
ദുബായ്: യുഎഇയിൽ രണ്ടു ദിവസമായി തുടരുന്ന പൊടിക്കാറ്റ് ചെറിയ രീതിയിൽ ശമിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ സാധാരണ നില വീണ്ടെടുത്തു വരുന്നതായി ദുബായ് എയർപോർട്ട്‌സ് അധികൃതർ അറിയിച്ചു. അതേസമയം, എല്ലാ വിമാന സർവീസുകൾ പൂർവ സ്ഥിതിയിലേക്ക് തിരികെ എത്താൻ കുറച്ചു കൂടി സമയം എടുക്കും. ആയതിനാൽ യാത്ര പുറപ്പെടും മുമ്പ് വിമാനത്തിന്റെ ഷെഡ്യൂൾ സ്റ്റാറ്റസ് പരിശോധിച്ചോ ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ടോ സർവീസ് നടത്തുന്ന സമയം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
Samayam Malayalam Dubai International airport
Image Credit: Dubai Media office


Also Read: ലോകകപ്പ് ഉത്സവത്തിന് തുടക്കം; നവംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ ഹയാ കാര്‍ഡ് നിര്‍ബന്ധം: ഖത്തർ

കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അടിച്ചു വീശിയ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാന സർവീസുകൾ താറുമാറായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന 44 വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നതെന്ന് ദുബായ് എയർപോർട്ട്‌സ് അധികൃതർ അറിയിക്കുകയുണ്ടായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ ശേഷമുള്ള സർവീസുകളെയാണ് പൊടിക്കാറ്റ് സാരമായി ബാധിച്ചത്. കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള സർവീസുകളെ പൊടിക്കാറ്റ് ബാധിച്ചു.

Also Read: റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്കുമായി സൗദി

മോശം കാലാവസ്ഥയെ തുടർന്ന് 12 വിമാനങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കാനാവാതെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. ജബൽ അലിയിലെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്കും തൊട്ടടുത്ത മറ്റു വിമാനത്താവളങ്ങളിലേക്കുമാണ് വഴി തിരിച്ചുവിട്ടത്. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് സർവീസുകളെ പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചതായി കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ