ആപ്പ്ജില്ല

പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ അണിനിരക്കും; രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായ് ഹാർബർ ഒരുങ്ങി

രാജ്യങ്ങളിൽ നിന്നുള്ള ജലയാന നിർമാതാക്കൾ, കപ്പലുടമകൾ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉൾപ്പടെ നിരവധി പേർ ദുബായ് ഹാർബറിൽ എത്തും

Samayam Malayalam 5 Mar 2022, 10:37 am
പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ അണിനിരക്കുന്ന ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് ഹാർബർ ഒരുങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം വലിയ കർശന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചായിരുന്നു പരിപാടി നത്തിയിരുന്നത്. കൊവി‍‍ഡ് നിയന്ത്രണം നീങ്ങിയതോടെ 54ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള ജലയാന നിർമാതാക്കൾ, കപ്പലുടമകൾ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉൾപ്പടെ നിരവധി പേർ ദുബായ് ഹാർബറിൽ എത്തും. കൊവിഡ് നിയന്ത്രണങ്ങൾ കുറച്ചതിനാൽ ദുബായ് ഹാർബർ വീണ്ടും സജീവമായിരിക്കുകയാണ്. ഇത്തവണ ആയിരക്കണക്കിന് സന്ദർശകർ ആണ് എത്തുക. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു.
Samayam Malayalam Dubai International Boat Show


Also Read: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇന്ത്യക്കാർ 24.81 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയപ്പോൾ രണ്ടു കോടി സ്വന്തമാക്കി മലയാളി

ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദുബായ് ഹാർബറിൽ 9 മുതൽ 13 വരെ നടക്കുന്ന മേളയിൽ 400ൽ ഏറെ ബോട്ടുകൾ, യോട്ടുകൾ, പായ് വഞ്ചികൾ തുടങ്ങിയവ പങ്കെടുക്കും. യുഎഇയിൽ ജലഗതാഗത മേഖലക്ക് പ്രാധാന്യം കൂടുന്നതിനാൽ ബോട്ട് ഷോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിരവധി രാജ്യത്ത് നിന്നുള്ളവർ ഇവിടെ ദുബായ് രാജ്യാന്തര ബോട്ട് ഷോ കാണാൻ വേണ്ടി എത്താറുണ്ട്.

Also Read: ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോൾ ഏറ്റു വിളിക്കുകയും നരേന്ദ്ര മോദിക്ക് ജയ് വിളിക്കുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്ന യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാ‍ര്‍ത്ഥികളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവം ട്രോളുകളിൽ നിറയുകയാണ്. വൈറലായ ട്രോളുകൾ കാണാം

ജലപാതകളുടെ സാധ്യതകൾ ദുബായിൽ വർധിച്ചു വരുകയാണ്. കൂടുതൽ ചരക്ക് സംഭരണകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാൻ ദുബായ് മാരിടൈം സിറ്റിയിൽ വലിയ പദ്ധതികൾ ആണ് ഒരുക്കുനന്ത്. കഴിഞ്ഞദിവസം 14 കോടി ദിർഹത്തിന്റെ പദ്ധതിക്കു രൂപം നൽകിയിരുന്നു. രാജ്യത്തേക്ക് കൂടുതൽ ചരക്കുകപ്പലുകൾ എത്താനും ദുബായിയെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കാനും ഇതു സഹായിക്കും. പത്തേമാരികൾ, വഞ്ചികൾ എന്നിവയടക്കമുള്ള പരമ്പരാഗത ജലയാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ