ആപ്പ്ജില്ല

യുഎഇയില്‍ മഞ്ഞും പൊടിക്കാറ്റും; ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

യുഎഇയില്‍ നേരിയ തോതില്‍ മഴയുള്ളതുകൊണ്ട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Samayam Malayalam 24 Jan 2021, 11:13 am
അബുദാബി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയില്‍ തുടരുന്ന മഞ്ഞും പൊടിക്കാറ്റും ഞായറാഴ്ചയും റിപ്പോര്‍ട്ട് ചെയ്തു. ചില പാശ്ചാത്യ പ്രദേശങ്ങളില്‍ രാത്രി ഈര്‍പ്പമുള്ളതും തിങ്കളാഴ്ച രാവിലെ മൂടല്‍മഞ്ഞുമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Samayam Malayalam UAE TOI (1)
യുഎഇ കാലാവസ്ഥ


Also Read: 'ഇങ്ങനെയായിരിക്കണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍'; മെട്രോ ജീവനക്കാരനെ പുകഴ്ത്തി ദുബായ് ഭരണാധികാരി

നേരിയ മുതല്‍ മിതമായ കാറ്റ് വീശാനും ഇടയുണ്ട്. അറേബ്യന്‍ ഗള്‍ഫ് വടക്കോട്ടും ഒമാന്‍ കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.

യുഎഇയില്‍ നേരിയ തോതില്‍ മഴയുള്ളതുകൊണ്ട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് അബുദാബി പോലീസ് പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചും. വാഹനം ഓടിക്കുന്നവര്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ചായിരുന്നു ശില്‍പശാല.

ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് തണുപ്പ് കൂടുമെന്നാണ് വിവരം. വടക്കുപടിഞ്ഞാറു നിന്നുള്ള വേഗമേറിയ കാറ്റാണ് തണുപ്പ് കൂടാന്‍ കാരണം. മണിക്കൂറില്‍ 35 കിമീ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക.

Also Read: ഗള്‍ഫ് അനുരഞ്ജനം: അല്‍ജസീറയെ ചൊല്ലി വീണ്ടും തര്‍ക്കം; ഒരു മാറ്റവും സമ്മതിച്ചിട്ടില്ലെന്ന് ഖത്തര്‍

തിങ്കളാഴ്ച കാറ്റിന്റെ വേഗത 10 മുതല്‍ 30 കിമീ വരെയായി കുറയും. കഴിഞ്ഞ ദിവസം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ