ആപ്പ്ജില്ല

അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്തി​റ​ങ്ങി​യ മ​ഴ;​ ന​ഷ്ട​ങ്ങ​ളി​ല്‍ വി​റ​ങ്ങ​ലി​ച്ച് ദുബായ്

ചിലഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Samayam Malayalam 2 Aug 2022, 10:43 am
ദുബായ്: ഒരിക്കലും പ്രതീക്ഷിക്കാതെയായിരുന്നു ദുബായിൽ മഴ എത്തിയത്. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും നഷ്ടങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ദുബായ് നഗരവും പ്രവാസികളും. നഗരങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ ആണ് രൂപപ്പെട്ടത്. എന്നാൽ മലകളാൽ ചുറ്റപ്പെട്ട കൽബയിലെ മുഗൈദര്‍ പോലുള്ള പ്രദേശങ്ങളിൽ കനത്ത നാഷനഷ്ടം ആണ് ഉണ്ടായത്. ഈ പ്രദേശത്ത് നിരവധി മലയാളികൾ താമസിക്കുന്നുണ്ട്. രാത്രി മഴ ഉറങ്ങാൻ കിടന്നപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. സാധാരണ മഴയായിരിക്കും എന്ന് കണക്കുക്കൂട്ടിയാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ രാത്രി 12 മണി ആയപ്പോഴേക്കും മുറിയിൽ വെള്ളം കയറാൻ തുടങ്ങിയിരുന്നു. അടുത്ത വില്ലയില്‍ താമസിക്കുന്നവരുടെ ബഹളം കേട്ടാണ് എഴുന്നേറ്റ് അപ്പോഴേക്കും മുറിയിലേക്ക് വെള്ളം വന്നു തുടങ്ങിയിരുന്നു. എന്ന് ഇവിടെ താമസിക്കുന്ന മലയാളികൾ പറയുന്നു.
Samayam Malayalam New Project - 2022-08-02T104047.343




Also Read: ഹാജിമാര്‍ മടങ്ങി; ഇനി ഉംറ തീര്‍ഥാടനത്തിന്റെ ദിനങ്ങള്‍, രണ്ടാഴ്ചയ്ക്കിടെ വിസ നല്‍കിയത് 20,000ത്തിലേറെ പേര്‍ക്ക്

ഒരു സാധനങ്ങളും എടുത്ത് മാറ്റാൻ സാധിച്ചില്ല. ബെഡ് റൂം അൽപം ഉയരത്തിലായതിനാൽ കിടക്കുന്ന സ്ഥലത്ത് വെള്ളം എത്തിയില്ലെന്ന് ഇവിടെ താമസിച്ചിരുന്ന മലയാളികൾ പറയുന്നു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജോലി ആവശ്യത്തിനുള്ള ചില സാധനങ്ങൾ വില്ലയിൽ സൂക്ഷിരുന്നു. ഇതെല്ലാം വെള്ളത്തിലായി. പാസ്പ്പോര്‍ട്ടും അത്യാവശ്യ സാധനങ്ങളും എടുത്ത് എല്ലാവരും എല്ലാവരും പുറത്തേക്ക് പോയി.

യുഎഇയിൽ മഴ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് ദിവസം ആയി. ഇപ്പോഴും വെള്ളം പൂർണ്മമായും പല സ്ഥലങ്ങളിൽ നിന്നും പോയിട്ടില്ല. എല്ലവരും ജോലിക്കാരായതിനാൽ റൂമുകളിൽ ഇനിയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കാനുണ്ട്. വെള്ളം കയറിയപ്പോൾ വൈദ്യുതാഘാതം സംഭവിച്ച് വലിയ അപകടം ഉണ്ടായതായി എവിടേയും റിപ്പോർട്ട് ചെയ്തിട്ടില്ല. ചില ഷോര്‍ട്ട് സര്‍ക്യൂട്ടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.



Also Read: രണ്ട് പ്രവാസികള്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വെെറൽ; നടപടിയുമായി കുവെെറ്റ്

മഴ ശക്തമായപ്പോൾ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. പല കാറുകളും വെള്ളത്തിൽ മുങ്ങിപോയി. വെള്ളവും ചളിയും പല വീടുകളിലും സ്ഥാപനങ്ങളിലും കയറിയിട്ടുണ്ട്. പല മൃഗങ്ങളും ചത്തു. പ്രവാസി കൂട്ടായ്മകും സംവിധാനങ്ങൾ സഹായവുമായി എത്തുന്നുണ്ട്. നരഗസഭ ജീവനക്കാർ ടാങ്കറുകളില്‍ വെള്ളം വലിച്ചെടുക്കുന്ന പരിപാടികൾ തുടരുന്നുണ്ട്. രാവും പകലും വിത്യാസമില്ലാതെയാണ് ഇവർ വെള്ളം മാറ്റുന്നത്. നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാൻ എടുത്ത് വെച്ചിരുന്ന പല സാധാനങ്ങളും വെള്ളത്തിൽ ഒലിച്ചു പോയി.

ആര്‍ട്ടിക്കിള്‍ ഷോ