ആപ്പ്ജില്ല

ഉ​പ​യോ​​ഗി​ക്കാ​ൻ കൂട്ടുകാരൻ നൽകിയ കാ​ർ വി​റ്റ് പണം സ്വന്തമാക്കി, പരാതികാരന് 3.4 ല​ക്ഷം ദി​ർ​ഹം കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

അ​ബു​ദാ​ബി​യി​ലെ കാ​ർ ഷോ​റൂ​മി​ൽ കൊണ്ടുപോയി ആണ് ഇയാൾ കാർ വിറ്റത്

Samayam Malayalam 30 Aug 2022, 3:04 pm
യുഎഇ: കൂട്ടുകാരന്‍റെ കാർ വിറ്റ് പണം സ്വന്തമാക്കിയ കേസിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 3.4 ലക്ഷം ദിർഹം കൈമാറാൻ ആണ് യുവാവിനോട് കോടതി പറഞ്ഞത്. നല്ല വില നൽകാൻ ആളെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാൻ വേണ്ടിയായിരുന്നു കാർ നൽകിയത്. എന്നാൽ ഇയാൾ കാറിന്‍റെ ഉടമയെ അറിയിക്കാതെ കാർ വിൽപ്പന നടത്തി. അബുദാബിയിലെ കാർ ഷോറൂമിൽ കൊണ്ടുപോയി ആണ് ഇയാൾ കാർ വിറ്റത്. തന്റെ സ്വന്തം വാഹനം ആണെന്ന് പറഞ്ഞാണ് ഇയാൾ കാർ വിറ്റത്. വിറ്റു കിട്ടിയ പണം ഇയാൾ സ്വന്തമാക്കുകയും ചെയ്തു. അപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
Samayam Malayalam uae news


Also Read: സൗദിയിലെ നിർമ്മാണ കമ്പനിയിൽ അപകടം; 28കാരനായ പ്രവാസി യുവാവ് മരിച്ചു

കാർ വിറ്റത് അറിഞ്ഞ ഉടനെ കാറുടമ അബുദാബി കോടതിയെ സമീപിച്ചു. തനിക്ക് നഷ്ടപരിഹാരമായി 3.4 ലക്ഷം ദിർഹം കിട്ടണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൂടാതെ തനിക്ക് മറ്റു പല നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 30,000 ദിർഹം പ്രതിയിൽ നിന്നും തനിക്ക് കിട്ടണം എന്നുമാണ് കോടതിയിൽ കാറുടമ ആവശ്യപ്പെട്ടത്.

Also Read: ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ മലയാളി ദമ്പതികളെ കണ്ടെത്തി

തന്നെ തന്റെ സുഹൃത്ത് ചതിക്കുകയായിരുന്നു എന്നും ഇതിന് തെളിവായി കട്ടുകാരനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ തെളിവുകൾ കോടതിയിൽ പരാതിക്കാരൻ സമർപ്പിച്ചു. വാദം കേട്ട കോടതി 3.4 ലക്ഷം ദിർഹം നൽകാൻ നിർദേശം നൽകി. കൂടാതെ പരാതിക്കാരന്‍റെ കോടതിച്ചെലവും പ്രതി വഹിക്കണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അധികമായ ചെലവുകൾ നൽക്കുന്ന കാര്യങ്ങൾ എല്ലാം കോടതി തള്ളികളഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്