ആപ്പ്ജില്ല

സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം ദുബായിൽ സജീവം; ജാ​ഗ്രത പാലിക്കാൻ നിർദ്ദേശം

ഒ​രു വ്യ​ക്തി​യു​ടെ സോഷ്യൽ മീഡിയയിലെ പ്രൊ​ഫൈ​ല്‍ ചിത്രം എ​ടു​ത്ത് അ​തേ പേ​രി​ല്‍ത​ന്നെ സ​മാ​ന​മാ​യ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ക​യാ​ണ് സം​ഘം ചെ​യ്യു​ന്ന​ത്.

Samayam Malayalam 28 Feb 2022, 10:29 am
ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം സജീവം. ഒരു വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അതേ പേരില്‍ തന്നെ മറ്റൊരു അകൗണ്ട് ഉണ്ടാക്കും. പിന്നീട് ശരിയായ പ്രൊഫൈലിലെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കും. അറിയുന്നവർ ആയത് കൊണ്ട് അവർ റിക്വസ്റ്റ് സ്വീകരിക്കും. പലരോരും ചാറ്റിലൂടെ സംസാരിക്കും. രണ്ട് ദിവസങ്ങൾക്ക് ശേഷം പണം ആവശ്യപ്പെടും.
Samayam Malayalam Representational image
പ്രതീകാത്മക ചിത്രം


Also Read: മാസ്‌ക് ഒഴിവാക്കുന്നത് വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രം: സൗദി

രണ്ട് മൂന്ന് ദിവസം ചാറ്റ് ചെയ്തു ബന്ധം പുതുക്കിയതിന് ശേഷം ആണ് ഒരു സഹായം ചോദിക്കട്ടെ എന്ന് പറഞ്ഞു തുടങ്ങും. ഗൂഗ്ള്‍ പേ ഉണ്ടോ, ഫോണ്‍ പേ ഉണ്ടോ, ഇല്ലെന്ന് മറുപടി പറഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് വഴി ഒരു ചെറിയ തുക അയക്കാമോ എന്നായിരിക്കും അടുത്ത ചോദ്യം. അക്കൗണ്ടിൽ എത്ര പണം ബാലൻസ് ആയി കിടക്കുന്നുണ്ട് എന്നായിരിക്കും പിന്നീട് തിരക്കുന്നത്. വളരെ അത്യവശ്യമാണെന്നും ചെറിയ തുക ഇപ്പോൾ ആവശ്യമുണ്ടെന്നും ഉടൻ തിരിച്ചു തരാമെന്നും പറഞ്ഞ് പണം ആവശ്യപ്പെടും. വ്യാജൻ ആണെന്ന് തിരിച്ചറിയാതെ പലരും പണം കടം കൊടുക്കും. പണം തരാം എന്ന് പറഞ്ഞു കഴിഞ്ഞാൻ പിന്നീട് പണം അയച്ചോ എന്ന് ചോദിച്ച് കൊണ്ടിരിക്കും. ഇംഗ്ലീഷിലായിരിക്കും സംഘം ചാറ്റ് ചെയ്യുന്നത്. മലയാളത്തിൽ എന്തെങ്കിലും ചോദിച്ചാൽ മറുപടി കിട്ടില്ല.

Also Read: പ്രണവിനോടുള്ള പ്രണയം അവിടെ നിക്കട്ടെ; "വെറ്റിലേം, പാമ്പും" ചവച്ചിട്ട് എന്തായി!! ട്രോളുകൾ

ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളിൽ നിന്നും വല്ല സന്ദേശം എത്തിയാൽ വ്യക്തമായി പരിശോധിച്ച ശേഷം മാത്രം പണം നൽകുക. ഒരേ രീതിയിലുള്ള രണ്ട് അക്കൗണ്ടുകള്‍ കാണുയാണെങ്കിൽ അവരെ വിവരം അറിയിക്കുക. യഥാര്‍ഥ വ്യക്തിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കെെമാറുക. പലപ്പോഴും ശരിയായ ഉടമയ്ക്ക് ഇത്തരത്തിലുള്ള വ്യാജ പ്രൊഫൈലുകളെ കുറിച്ച് അറിവുണ്ടായിരിക്കില്ല, പലപ്പോഴും യഥാര്‍ഥ ഉടമയാണ് വ്യാജ അക്കൗണ്ടിന്റെ കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. യുഎഇയിലെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയത്. പലരും സുഹൃത്തിനെ വിളിച്ചു ചോദിച്ചതിനാല്‍ പണം നഷ്ടമായില്ലെന്ന് പറയുന്നു. എന്നാൽ പലർക്കും പണം നഷ്ടപ്പെട്ടന്ന് പല സ്ഥലങ്ങളിൽ നിന്നും പരാതി എത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ