ആപ്പ്ജില്ല

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഒമാനിൽ താമസിക്കുന്ന പ്രവാസി മലയാളിക്ക് എട്ടു കോടിയോളം രൂപ സമ്മാനം

മേയ് 29ന് വാങ്ങിയ 0982 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്

Samayam Malayalam 23 Jun 2022, 11:47 am
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് സമ്മാനം. 10 ലക്ഷം ഡോളർ ( 7.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചിരിക്കുന്നത്. ഒമാനിലെ മസ്‌കറ്റില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസിനാണ് നറുക്കെടുപ്പില്‍ ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്.
Samayam Malayalam Dubai Duty Free Millennium Millionaire draw


Also Read: പ്രവാസികള്‍ക്ക് തിരിച്ചടി; ആറ് തൊഴില്‍ മേഖലകള്‍ കൂടി സൗദി സ്വകാര്യവത്കരിക്കും, നഷ്ടമാവുക 33,000 തൊഴിലുകള്‍. അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡിയില്‍ നടന്ന മില്ലെനിയം മില്ലനയര്‍ 392-ാമത് സീരീസ് നറുക്കെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്. മേയ് 29ന് വാങ്ങിയ 0982 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. മസ്‌കറ്റില്‍ ഒരു കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയിലെ ജനറല്‍ മാനേജറായി ജോലി ചെയ്യുകയാണ് ജോണ്‍ വര്‍ഗീസ്.

Also Read: ലോകകപ്പാണ് 'വഴിവിട്ട' സെക്സും, മദ്യപാനവും പാടില്ല; പുറത്താക്കുമെന്ന് ഖത്തർ, നിർദേശങ്ങൾ ഇങ്ങനെ

35 വർഷമായി ഇദ്ദേഹം പ്രവാസിയാണ്. വർഷങ്ങളായി ദുബായിക്കും മസ്‌കറ്റിനും ഇടയില്‍ ഇടക്കിടെ ഇദ്ദേഹം ജോലിയുടെ ഭാഗമായി യാത്ര ചെയ്യാറുണ്ട്. ദുബായ് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് കൗണ്ടറില്‍ നിന്നായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തത്. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി തുക മാറ്റിവെക്കാൻ ആണ് ഇദ്ദേഹത്തിന്റെ തീരുമാനം. കൂടാതെ ഒരു ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണകരമാകുന്ന രീതിയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ചു പണം മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. താൻ ആദ്യമായാണ് ഇത്തരത്തിലൊരു നറുക്കെടുപ്പിൽ വിജയിക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഈ നറുക്കടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 192-ാമത്തെ ഇന്ത്യക്കാരനാണ് ജോണ്‍ വര്‍ഗീസ്.

ആര്‍ട്ടിക്കിള്‍ ഷോ