ആപ്പ്ജില്ല

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടി സമ്മാനം; 15 വർഷത്തെ കാത്തിരിപ്പെന്ന് പ്രവാസി

നാല് ഇന്ത്യക്കാരെയാണ് ഇക്കുറി ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

Samayam Malayalam 4 Nov 2020, 5:41 pm
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം തുക (1ദശലക്ഷം യുഎസ് ഡോളർ) ഇന്ത്യക്കാരന് സമ്മാനമായി ലഭിച്ചു. ബഹ്റൈനിൽ ജനിച്ചുവളർന്ന സുനിൽ കുമാർകതൂരിയ (33)യെയാണ് ഭാഗ്യം തേടിയെത്തിയത്.
Samayam Malayalam duty free
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്


Also Read: 'നിമിഷങ്ങൾക്കുള്ളിൽ 30 കോടി സ്വന്തം'; ഞെട്ടൽ മാറാതെ നോബിൻ, ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം മലയാളിക്ക്

മില്ലേനിയം മില്ല്യണയർ സീരീസ് 342 ലെ 3904-ാം നമ്പർ ടിക്കറ്റാണ് സുനിൽ വാങ്ങിയത്. കഴിഞ്ഞ 15 വർഷമായി സുനിൽ ടിക്കറ്റെടുക്കാറുണ്ട്. സുനിലിന്റെ പിതാവാണ് ഇക്കുറി ഓൺലൈനായി ടിക്കറ്റ് നമ്പർ തെരഞ്ഞെടുത്തത്.

"എന്റെ സ്വപ്നം സാക്ഷാത്കരിച്ച ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. ഇതിനു പിന്നിലുള്ള എല്ലാവർക്കും നന്ദി പറയുകയാണ്." സുനിൽ പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിയാകുന്ന 170-ാമത്തെ ഇന്ത്യക്കാരനാണ് സുനിൽ. 1999 ലാണ് മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പ് ആരംഭിച്ചത്. ടിക്കറ്റ് വാങ്ങുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

Also Read: സുരക്ഷിതമായി ജീവിക്കാന്‍ പറ്റിയ രാജ്യങ്ങള്‍; ആദ്യ പത്തില്‍ യുഎഇയും

അതേസമയം സഫ്വാൻ പുഴിവീട്ടിൽ അബ്ദുൾ റസാഖ് എന്നയാൾ ബിഎംഡബ്ല്യു 750 Li സമ്മാനമായി ലഭിച്ചു. കൂടാതെ ഇന്ത്യക്കാരനായ ബിറ്റോ പീറ്റർക്ക് ബിഎംഡബ്ല്യു ആ‍ര്‍ നയൺ ടിയും ലഭിച്ചു. കുവൈത്തിൽ ജോലി ചെയ്യുന്ന മെലിന നസറേത്ത് (39) എന്ന ഇന്ത്യക്കാരിക്ക് ഹാ‍ര്‍ലി-ഡേവിസൺ സ്ട്രീറ്റ് ബോബ് ബൈക്കാണ് സമ്മാനമായി ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ