ആപ്പ്ജില്ല

പഞ്ചസാര കയറ്റുമതിയുടെ മറവിൽ കൊക്കെയ്ൻ കടത്ത് ശ്രമം; തകർത്ത് ദുബായ് പോലീസ്

18 കുറ്റവാളികളെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. 22 ടൺ പഞ്ചസാരയാണ് പിടിച്ചെടുത്തത്.

Samayam Malayalam 13 May 2022, 10:30 am
ദുബായ്: പഞ്ചസാര കയറ്റുമതിയുടെ മറവിൽ കൊക്കെയ്ൻ കടത്താൻ ശ്രമം നടത്തിയ കേസിലെ സംഘത്തെ ദുബായ് പോലീസ് തകർത്തു. ദുബായ് പൊലീസും ഫ്രാൻസ്, സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളും ഒരുമിച്ച് പ്രവർത്തിച്ചാണ് കുറ്റവാളികളുടെ ഈ ശ്രമം തടയാൻ സാധിച്ചത്. കാനെ എ സുക്രെ(Canne à Sucre) എന്നു പേരിട്ടാണ് ഓപ്പറേഷനെ വിളിക്കുന്നത്. ഈ മാസം 5 ന് ഫ്രാൻസ്, സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിൽ നിന്ന് ഈ സംഘത്തിലെ കുറ്റവാളികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പഞ്ചസാരയുടെ മറവിൽ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത് പോലീസിന് തടയാൻ സാധിച്ചു.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ്; ആനുകൂല്യം സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്കും ലഭിക്കും

18 കുറ്റവാളികളെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കൂടാതെ കൊളംബിയയിൽ നിന്ന് ഫ്രാൻസിലെ ലെ ഹാവ്രെ തുറമുഖം വഴി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ കലർന്ന പഞ്ചസാര പിടിച്ചെടുത്തു. 22 ടൺ പഞ്ചസാരയാണ് പിടിച്ചെടുത്തത്. കുറ്റവാളികളെ പിടിക്കൂടുന്നതിൽ ദുബായ് പോലീസ് കാണിച്ച മിടുക്കിനെ ഇൻസ്‌പെക്ടർ ജനറലും ഫ്രാൻസിലെ ആന്റി നാർക്കോട്ടിക്‌സ് ഡയറക്‌ടറുമായ സ്റ്റെഫാനി ചെർബോണിയർ എന്നിവർ പ്രശംസിച്ചു.

Also Read: ശിറിൻ അബു ആഖില വധം; അപലപിച്ച് ഖത്തർ, ഇസ്രായേലിന് ലോകരാജ്യങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കണം

കൊളംബിയ, സ്പെയിൻ, ഫ്രാൻസ്, ദുബായ് എന്നിവിടങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികൾ തമ്മിലുള്ള രഹസ്യവിവരങ്ങൾ കെെമാറ്റം ചെയ്യുന്നതിനും ദുബായ് പോലീസ് നടത്തിയ ഈ പുതിയ ശ്രമം എല്ലാവരും പ്രശംസിച്ചു. രാജ്യാന്തര തലത്തിലെ നിയമപാലകരും ഏജൻസികളും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു നേട്ടാണ് ഇപ്പോൾ നടത്തിയ ഈ ഓപ്പറേഷൻ എന്ന് ദുബായ് പൊലീസ് കമാൻഡർ പറഞ്ഞതായി മനേരമ റിപ്പോർട്ട് ചെയ്യുന്നു. കുറ്റാന്വേഷണസംഘം പ്രതിയെ കണ്ടെത്തുകയും അവരുടെ നീക്കങ്ങൾ കൃത്യമായ പിന്തുടർന്ന് അവരെ മുഴുവൻ തെളിവുകളോടെ അറസ്റ്റ് ചെയ്തതും വലിയ പ്രശംസ അർഹിക്കുന്നതിന് കാരണമാകും എന്ന് ഉയർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ