ആപ്പ്ജില്ല

മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു, മലയാളി പ്രവാസി അബുദാബിയിൽ മരണപ്പെട്ടു

ദുബായിലെ ഫിഷ് മാർക്കറ്റിൽ ജോലി ചെയ്ത്​ വരികയായിരുന്നു.

Samayam Malayalam 20 Sept 2022, 4:20 pm
ദുബായ്: പ്രാവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് തയ്യാറായിനിന്ന മലയാളി അബുദാബിയിൽ മരിച്ചു. മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇയാൾ നാട്ടിലേക്ക് മടങ്ങാൻ നിന്നിരുന്നത്. വർക്കല സ്വദേശിയായ വെട്ടൂർ ചിനക്കര വളവീട്ടിൽ കുട്ടപ്പായി എന്ന മുഹമ്മദ്‌ ഇസ്മായിൽ അബ്ദുൽ വാഹിദാ ആണ് മരണപ്പെട്ടത്. 63 വയസായിരുന്നു. ഫിഷ് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.
Samayam Malayalam ismayil


Also Read: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിക്കണം; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ജോലിക്കിടയിൽ രക്തസമ്മർദ്ദം കൂടി തലച്ചോറിൽ രക്തസ്രാവം ഉണ്ടായി . ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് മരണം സ്ഥിരീകരിച്ചു ഭാര്യ: നിസ. അർഷാദ്(അൽഐൻ), അബ്ദുൽ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം തന്നെയാണ് ബന്ധുക്കൾ തീരമാനിച്ചിരിക്കുന്നത്.

Also Read: ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു; പകരം മറ്റു മാർഗങ്ങളുമായി അധികൃതർ

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ