ആപ്പ്ജില്ല

14 വര്‍ഷമായി ദുബായില്‍ ജോലി, 'ഇത് ക്രിസ്മസ് സമ്മാനം': നറുക്കെടുപ്പില്‍ മലയാളിക്ക് 22.5 ലക്ഷത്തിലേറെ സമ്മാനം

ശ്രീജിത്തിനെ കൂടാതെ ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും ആറു പ്രവാസികളെ തേടി 500 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ എത്തി.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 31 Dec 2022, 2:12 pm

ഹൈലൈറ്റ്:

  • ദുബായില്‍ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായാണ് ശ്രീജിത്ത് ജോലി ചെയ്യുന്നത്
  • കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയാണ് ശ്രീജിത്ത്
  • രണ്ടു വര്‍ഷമായി ലിറ്റില്‍ ഡ്രോയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്ന് ശ്രീജിത്ത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Little Draw
ദുബായ് ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ വിജയിയായ ശ്രീജിത്ത്
ദുബായ്: ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ മലയാളിക്ക് 100,000 ദിര്‍ഹം (22.5 ലക്ഷത്തിലേറെ രൂപ) സമ്മാനം. കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിനെ തേടിയാണ് ഭാഗ്യമെത്തിയത്. രണ്ടു വര്‍ഷമായി ലിറ്റില്‍ ഡ്രോയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
Also Read: 17 കൊല്ലം മുമ്പ് ക്ലീനിംഗ് തൊഴിലാളി; ഇപ്പോള്‍ മികവിനുള്ള അവാര്‍ഡ് ജേതാവ്; ദുബായിക്ക് നന്ദി പറഞ്ഞ് പ്രശാന്ത്

ദുബായില്‍ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായാണ് ശ്രീജിത്ത് ജോലി ചെയ്യുന്നത്. രണ്ട് പെണ്‍ക്കളുടെ പഠനത്തിനും വിവാഹത്തിനുമായി സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് കൊണ്ട് ഇത് ദൈവം നല്‍കിയ ക്രിസ്മസ് സമ്മാനമാണെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

Also Read: വീട്ടിലെ ജല, വൈദ്യുതി ബില്ലുകള്‍ കുറയ്ക്കണോ? ദുബായ് ദേവയുടെ ഈ ഡാഷ്‌ബോര്‍ഡ് ഉപയോഗിക്കൂ

ലിറ്റില്‍ ഡ്രോയില്‍ മത്സരിക്കുന്നത് വളരെ എളുപ്പമാണെന്നും ആര്‍ക്കുവേണമെങ്കിലും എളുപ്പത്തില്‍ അതില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിനെ കൂടാതെ ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും ആറു പ്രവാസികളെ തേടി 500 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ എത്തി.

പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബിഎഫ് 7ന് വ്യാപന ശേഷി കൂടുതലായതിനാലും ജില്ലയില്‍ രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആര്‍ രേണുക അറിയിച്ചു. പുതുവത്സര ആഘോഷ പരിപാടികളിലും അവധിക്കാല ആഘോഷങ്ങളിലും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തോത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് വായും മൂക്കും മൂടത്തക്ക വിധം ശാസ്ത്രീയമായി ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും ജനങ്ങള്‍ ശ്രദ്ധിക്കണം.

പ്രായമായവരേയും അനുബന്ധരോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതല്‍ വേണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. കോവിഡ് പുതിയ വകഭേദങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റ് ചെയ്യുന്നതിനായുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. സ്വയം ചികിത്സ അരുത്. എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ആര്‍ആര്‍ടി യോഗം ചേരുകയും ആശുപത്രികളിലെ കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യുകയും ചെയ്തു. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ഥിച്ചു.

Read Latest Gulf News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ