Please enable javascript.സെൽഫീ പ്ലീസ് ;ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഷെയ്ഖ് മുഹമ്മദ് , ചിത്രങ്ങൾ വെെറൽ - mohammed bin rashid meets with members of emirati childrens parliament - Samayam Malayalam

സെൽഫീ പ്ലീസ് ;ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഷെയ്ഖ് മുഹമ്മദ് , ചിത്രങ്ങൾ വെെറൽ

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 8 Nov 2023, 9:51 am
Subscribe

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൂടാതെ സുപ്രീം സെക്രട്ടറി ജനറൽ റീം അൽ ഫലാസിയും, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ് എന്നിവരും എത്തി

ഹൈലൈറ്റ്:


  • എമറാത്തി ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ കുട്ടികൾ ഷെയ്ഖ് മുഹമ്മദിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ ആണ് വെെറലായിരിക്കുന്നത്.
  • കുട്ടികൾക്ക് സമൂഹത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ട്.
  • അവർക്കി പ്രതികരിക്കാനും നിലപാടുകൾ പറയാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം
Mohammed bin Rashid meets with members of Emirati Children Parliament
Dubai Media Office
ദുബായ്: അബുദാബിയിൽ നടന്ന പുതിയ ഫെഡറൽ നാഷനൽ കൗൺസിലിന്റെ ആദ്യ സെഷനിലാണ് എമിറാത്തി ചിൽഡ്രൻസ് പാർലമെന്റിലെ കുട്ടികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. കുട്ടികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയപ്പോൾ ആണ് ഫോട്ടോക്ക് പോസ് ചെയ്തത്. കുട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരു വേദിയാണ് ഇത്. തീരുമാനങ്ങൾ എടുക്കുന്ന വേളയിൽ അവരെ കൂടി ഉൾപ്പെടുത്തുന്നതിന് വ്ണ്ടിയാണ് എമിറാത്തി ചിൽഡ്രൻസ് പാർലമെന്റി (ഇസിപി) രൂപീകരിച്ചത്. ഇതിന്റെ ഭാഗമായാണ് കുട്ടികളെ നീയമിച്ചത്.
കുട്ടികൾക്ക് സമൂഹത്തിൽ വലിയ പ്രാധാന്യം ഉണ്ട്. അവർ വളർന്നു വരുന്ന തലമുറയാണ്. സാമൂഹിക ഉത്തരവാദിത്തങ്ങൾ സജീവമായി നിറവേറ്റാനും വികസനത്തിനും വലിയ സംഭാവന കുട്ടികൾ നൽകുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് നല്ല ബോധ്യം ഉണ്ടായിരിക്കണം. അവർക്ക് സ്വന്തമായി പ്രതികരിക്കാനും സംസാരിക്കാനും ഇതിലൂടെ സാധിക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ്, സുപ്രീം സെക്രട്ടറി ജനറൽ റീം അൽ ഫലാസി എന്നിവരും എമിറാത്തി ചിൽഡ്രൻസ് പാർലമെന്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Also Read: കുവെെറ്റിൽ കാണാതായ മലയാളി പൊലീസ് കസ്റ്റഡിയിൽ
പുതിയ ഫെഡറൽ നാഷനൽ കൗൺസിലിന്റെ ആദ്യ സമ്മേളനം ആണ് കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്നത്. ഷെയ്ഖ് മുഹമ്മദ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 40 അംഗങ്ങൾ ആണ് എമിറാത്തി പാർലമെന്ററി ഗ്രൂപ്പിൽ ഉള്ളത് ഇതിൽ 20 പേർ കഴിഞ്ഞ മാസം ആണ് തെരഞ്ഞെടുത്തത്. ബാക്കിയുള്ളവരെ ഓരോ എമിറേറ്റിലെയും ഭരണാധികാരികൾ നിയമിച്ചു. അബുദാബിയിലും ദുബായിലും എട്ട് അംഗങ്ങളും ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ആറ് അംഗങ്ങളുമാണ് ഉള്ളത്. ഇത്തവണ കൗൺസിലിലെ അംഗങ്ങളിൽ സ്ത്രീകളും ഉണ്ട്. അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നും അംഗങ്ങൾ വരുന്നുണ്ട്. നാല് പേർ ആണ് ഇവിടെ നിന്നും വരുന്നത്. കൗൺസിലിന്റെ 18-ാം ടേം ആരംഭിച്ചതായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്ത്രീകൾക്ക് കൂടുതൽ പരിഗണന ൻകുന്നുണ്ട് ഇത്തവണ. സ്ത്രീ ശാക്തീകരണത്തിന്റെ യാത്രയിൽ ആണ് ദുബായ്. ഇതിന്റെ ഭാഗമായി പുതിയ പദ്ധതിയിൽ സ്ത്രീകളെ ഉൾപ്പെടുത്തുണ്ട്. സർക്കാരിനെ പിന്തുണയ്ക്കുകയും നയിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു അതോറിറ്റിയായി കൗൺസിൽ മാറും. 298 സ്ഥാനാർഥികളിൽ നിന്നാണ് കൗൺസിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ അബുദാബിയിൽ നിന്നായിരുന്നു. 118 സ്ഥാനാർഥികൾ ആയിരുന്നു അബുദാബിയിൽ നിന്നും ഉണ്ടായിരുന്നത്. ദുബായിൽ നിന്നും 57 പേരും ഷാർജയിൽ നിന്നും 50 പേരും അജാമാനിൽ നിന്നും 21 പേരും ആണ് ഉള്ളത്. റാസൽഖൈമ-34, ഉമ്മുൽ ഖുവൈൻ-14, ഫുജൈറ-15 എന്നിങ്ങനെയാണ് മറ്റു എമിരേറ്റിലെ കണക്കുകൾ
സുമയ്യ തെസ്നി കെപി
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ