ആപ്പ്ജില്ല

യു​എഇ ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് : ഷെയ്ഖ് മുഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ്

ദുബായ് സ്​​റ്റേ​റ്റ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെൻറ് ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച ശേഷമാണ് അദ്ദേഹം നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

Samayam Malayalam 17 Jan 2021, 2:44 pm
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറ് ആസ്ഥാനം സന്ദർശിച്ച ശേഷമാണ് അദ്ദേഹം നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
Samayam Malayalam Mohammed Bin Rashid visits the State Security Departments headquarters


ആഗോള മുന്നേറ്റങ്ങളുമായി കുതിക്കാനുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമം ലോകത്ത് മൊത്തം യുഎഇയുടെ പേര് ഉയര്‍ത്തുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്, ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്, മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് എന്നിവര്‍ക്കൊപ്പമായിരുന്നു മുഹമ്മദ് ബിൻ റാശിദ് എത്തിയത്.



Also Read: കനത്ത മൂടല്‍മഞ്ഞ്: യുഎഇയില്‍ റോഡുകളില്‍ വേഗത പരിധി കുറച്ചു, റെഡ് അലേര്‍ട്ട്

പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുകയും. പൊതുജനങ്ങളെ സംരംക്ഷിക്കുകയും ആഗോളതലത്തിൽ സുരക്ഷിത രാജ്യമായി യുഎഇയെ ഉയര്‍ത്താന്‍ സഹായിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജകീയ വരവേൽപ് നൽകിയാണ് ഷെയ്ഖ് മുഹമ്മദിനേയും മറ്റു നേതാക്കളേയും ചടങ്ങിലേക്ക് സ്വീകരിച്ചത്. രാജ്യത്തെ സുരക്ഷ വകുപ്പിന്‍റെ ഭാവി പദ്ധതികളെ കുറിച്ച് ഭരണാധികാരിക്ക് മുമ്പില്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറ് അധികൃതര്‍ വിശദീകരിച്ചു. പൊതുജനങ്ങളെ സംരക്ഷിക്കുകയെന്നത് രാജ്യത്തിന്‍റെ മികച്ച് കഴിവുകളില്‍ ഒന്നായാണ് കാണുന്നതെന്ന് അദ്ദേഹം ചടങ്ങില്‍ വിലയിരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ