ആപ്പ്ജില്ല

യാത്രക്കാരും വിമാന ടിക്കറ്റ് നിരക്കും 'ഇരട്ടി'; യുഎഇ കേരള യാത്ര പ്രവാസികള്‍ക്ക് ദുഷ്‌കരമാകും

യുഎഇയില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തേയ്ക്ക് സ്‌കൂള്‍ അടച്ചതും നിയമസഭ തെരഞ്ഞെടുപ്പും മൂലം നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂട്ടിയതുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിയ്ക്കാന്‍ പ്രധാന കാരണം.

Samayam Malayalam 19 Mar 2021, 11:54 am
പ്രവാസികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി യുഎഇ- കേരള വിമാന ടിക്കറ്റ് വര്‍ധന. ഒരാഴ്ചയ്ക്കിടെ ഇരട്ടി തുകയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കാണ് വര്‍ധിപ്പിച്ചത്. യുഎഇയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കാണ് ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
Samayam Malayalam travel between uae and kerala will be difficult for expats as air tickets and travelers become doubled
യാത്രക്കാരും വിമാന ടിക്കറ്റ് നിരക്കും 'ഇരട്ടി'; യുഎഇ കേരള യാത്ര പ്രവാസികള്‍ക്ക് ദുഷ്‌കരമാകും


350 ല്‍ നിന്ന് 750 ലേക്ക്

കഴിഞ്ഞയാഴ്ച വരെ 350 ദിര്‍ഹം ആയിരുന്ന ടിക്കറ്റ് നിരക്ക് ഈയാഴ്ച ആയപ്പോഴേയ്ക്കും 750 ദിര്‍ഹം ആയാണ് വര്‍ധിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രധാനമായും ടിക്കറ്റ് നിരക്ക് കൂടുതല്‍ ഈടാക്കുന്നത്. ശനിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ വര്‍ധനയുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

കാരണമിതാണ്

യുഎഇയില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തേയ്ക്ക് സ്‌കൂള്‍ അടച്ചതും നിയമസഭ തെരഞ്ഞെടുപ്പും മൂലം നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂട്ടിയതുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിയ്ക്കാന്‍ പ്രധാന കാരണം. കേരളത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി കുടുംബങ്ങളുടെ ഗള്‍ഫിലേക്കുള്ള വരവ് കൂടിയതും നിരക്ക് കൂടാനുള്ള കാരണമായി.

യുഎഇ- കണ്ണൂര്‍ യാത്രയില്‍ കൂടിയ നിരക്ക്

യുഎഇയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കാണ് ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കുള്ള വിമാന സര്‍വീസ് കുറഞ്ഞതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. വാരാന്ത്യങ്ങളില്‍ 750- 850 ദിര്‍ഹമാണ് ഒരു ഭാഗത്തേയ്ക്കുള്ള യാത്രയ്ക്ക് നല്‍കേണ്ടി വരുന്ന തുക.

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നാട്ടില്‍ പെട്ടുപോയവര്‍ക്ക് തിരിച്ചെത്താനുള്ള സമയപരിധി മാര്‍ച്ച് മാസം 31 ന് അവസാനിക്കുന്നതിനാല്‍ യുഎഇയിലേക്ക് വരുന്നവരുടെ എണ്ണം കൂടി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് വിമാന സര്‍വീസുകളുടെ എണ്ണം കൂടാത്തതും ടിക്കറ്റ് നിരക്കില്‍ പ്രതിഫലിച്ചു. മാത്രമല്ല, തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിനും വോട്ട് ചെയ്യാനും നാട്ടില്‍ പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.

Video-കൊച്ചിയിലേക്ക് വീണ്ടും ഹൃദയം പറന്നിറങ്ങി

ആര്‍ട്ടിക്കിള്‍ ഷോ