ആപ്പ്ജില്ല

പുതിയ യുഎഇ ടൂറിസ്റ്റ് വിസഅഞ്ച് വര്‍ഷത്തേക്ക്, വേറെ സ്‌പോണ്‍സര്‍ വേണ്ട; അറിയേണ്ടതെല്ലാം


വിവിധ രാജ്യങ്ങളിലെ കമ്പനി ജീവനക്കാര്‍ക്കു ജോലി ചെയ്യാവുന്ന വിധം സര്‍വ സജ്ജീകരണങ്ങളുള്ള സ്ഥലങ്ങള്‍ ലഭ്യമാക്കും. വിവിധ എമിറേറ്റുകളില്‍ ഇതിനായി സൗകര്യമൊരുക്കാനാണു പദ്ധതി.

Samayam Malayalam 24 Mar 2021, 9:13 am
ദുബായ്: യുഎഇയെ ആഗോള സാമ്പത്തിക തലസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതുതായി പ്രഖ്യാപിച്ച മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അഞ്ചു വര്‍ഷത്തെ കാലാവധി. ഇതിനോടൊപ്പം പ്രഖ്യാപിച്ച യുഎഇയില്‍ താമസിച്ച് ലോകത്ത് എവിടെയുമുള്ള കമ്പനികളില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന റിമോട്ട് വര്‍ക്ക് വിസയുടെ കാലാവധി ഒരു വര്‍ഷമാണ്. ഇതും സ്വന്തമായി സ്‌പോണ്‍സര്‍ ചെയ്യാം.
Samayam Malayalam uae cabinets decision to approve a multiple entry tourist visa for all nationalities
പുതിയ യുഎഇ ടൂറിസ്റ്റ് വിസഅഞ്ച് വര്‍ഷത്തേക്ക്, വേറെ സ്‌പോണ്‍സര്‍ വേണ്ട; അറിയേണ്ടതെല്ലാം


​എത്ര തവണയും വന്നു പോവാം


മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ഉപയോഗിച്ച് അഞ്ചു വര്‍ഷത്തിനിടയില്‍ എത്ര തവണ വേണമെങ്കിലും യുഎഇയില്‍ വന്നുപോവാമെന്ന സൗകര്യമുണ്ട്. ഒരു തവണ വന്നാല്‍ 90 ദിവസം വരെ യുഎഇയില്‍ താമസിക്കാം. ആവശ്യമെങ്കില്‍ 90 ദിവസത്തേക്കു കൂടി താമസ കാലയളവ് പുതുക്കാം. അതിനു ശേഷം യുഎഇയില്‍ നിന്ന് പുറത്തുപോയി തിരികെ വരണം. ഇങ്ങനെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് വന്നുപോവാം. രാജ്യത്തെ ടൂറിസം മേഖലയുടെ വന്‍കുതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇയ്ക്കിടെ യുഎഇ സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇത് വലിയ പ്രചോദനം നല്‍കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

​സ്വയം സ്‌പോണ്‍സറാവാം


മറ്റ് വിസകളെ പോലെ യുഎഇയിലുള്ള മറ്റാരെങ്കിലും ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സ്‌പോണ്‍സര്‍ ചെയ്യേണ്ട എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. പകരം സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ തന്നെ ടൂറിസ്റ്റ് വിസ ലഭിക്കും. ഏത് രാജ്യക്കാര്‍ക്കും ഈ ടൂറിസ്റ്റ് വിസ എടുക്കാമെന്ന സൗകര്യവുമുണ്ട്. റിമോട്ട് വര്‍ക്ക് വിസയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. മറ്റു രാജ്യങ്ങളിലെ കമ്പനികളില്‍ യുഎഇയിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യം ലഭിക്കുന്ന ഈ വിസയ്ക്കും മറ്റൊരു സ്‌പോണ്‍സറുടെ ആവശ്യമില്ല. ഒരു വര്‍ഷം കാലാവധിയുള്ള ഈ വിസാ സമ്പ്രദായം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

​റിമോട്ട് വര്‍ക്ക് വിസ മേഖലയില്‍ ആദ്യത്തേത്


ലോകത്തെ ഏതു രാജ്യത്തെ ജോലിയും യുഎഇയിലിരുന്ന് ചെയ്യാന്‍ അവസരമൊരുക്കുന്ന റിമോട്ട് വര്‍ക്ക് വിസ മേഖലയില്‍ ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ വിദഗ്ധരായ പ്രൊഫഷനലുകളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. വിസാ ചട്ടങ്ങളില്‍ പറയുന്ന ഏത് ജോലിയും ചെയ്യാം. ജോലി ചെയ്യുന്ന കമ്പനി വിദേശത്താണെങ്കിലും യുഎഇയുടെ ആകര്‍ഷകമായ ബിസിനസ് സാഹചര്യവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

​ജോലി ചെയ്യാന്‍ പ്രത്യേക കേന്ദ്രങ്ങളൊരുക്കും


വിവിധ രാജ്യങ്ങളിലെ കമ്പനി ജീവനക്കാര്‍ക്കു ജോലി ചെയ്യാവുന്ന വിധം സര്‍വ സജ്ജീകരണങ്ങളുള്ള സ്ഥലങ്ങള്‍ ലഭ്യമാക്കും. വിവിധ എമിറേറ്റുകളില്‍ ഇതിനായി സൗകര്യമൊരുക്കാനാണു പദ്ധതി. വിവിധ രാജ്യക്കാര്‍ യുഎഇയില്‍ താമസിച്ചു ജോലി ചെയ്യുന്നത് സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റത്തിനൊപ്പം സമ്പദ് വ്യവസ്ഥയിലും ചലനമുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് പരീക്ഷിച്ച് വിജയിച്ച വര്‍ക്ക് ഫ്രം ഹോം രീതിയില്‍ നിന്നാണ് ആഗോള തലത്തില്‍ വര്‍ക്ക് ഫ്രം യുഎഇ എന്ന പുതിയ ആശയത്തിലേക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നത്. കൂടുതല്‍ പ്രൊഫഷനലുകള്‍ രാജ്യത്ത് എത്തുന്നതോടെ അത് ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തില്‍ വഴിയൊരുക്കുമെന്നും കരുതപ്പെടുന്നു. വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ചവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനുള്ള തീരുമാനം യുഎഇ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ ശ്രദ്ധേയമായ ഈ പുതിയ നീക്കങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ