ആപ്പ്ജില്ല

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പിനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്ര? വിശദവിവരങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്- 19 നെതിരെ 84,852 പേര്‍ക്കാണ് യുഎഇയില്‍ വാക്‌സിന്‍ നല്‍കിയത്.

Samayam Malayalam 18 Jan 2021, 1:06 pm
അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുതുക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. പതിനാറ് വയസ്സും അതില്‍ കൂടുതല്‍ പ്രായമുള്ള യുഎഇയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമാണ് കൊവിഡ് വാക്‌സിന്‍ ഇനി ലഭ്യമാകുക.
Samayam Malayalam Covid Vaccine TOI (2)
പ്രതീകാത്മക ചിത്രം


Also Read: ആഴ്ചയില്‍ ഒരിക്കല്‍ പിസിആര്‍; ക്വാറന്‍റൈന്‍ വേണ്ട, യുഎഇയില്‍ വാക്‌സിന്‍ എടുത്തവര്‍ക്കുള്ള നിര്‍ദേശങ്ങള്‍

കൊറോണവൈറസിനെതിരായ പരമാവധി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കാനുള്ള താത്പര്യത്തിന് അനുസൃതമായാണ് ഏറ്റവും പുതിയ വിവരം. മുമ്പ്, വാക്‌സിന്‍ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സായിരുന്നു.


കൊവിഡിനെതിരെ വൈദ്യശാസ്ത്രപരമായി യോഗ്യരായ താമസക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ യുഎഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. 100 പേര്‍ക്ക് 25.12 ഡോസ് എന്ന വാക്‌സിന്‍ വിതരണ നിരക്ക് നേടി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്- 19 നെതിരെ 84,852 പേര്‍ക്കാണ് യുഎഇയില്‍ വാക്‌സിന്‍ നല്‍കിയത്. ഇപ്പോള്‍ നല്‍കിയിട്ടുള്ള മൊത്തം ഡോസുകള്‍ 1.88 ദശലക്ഷമാണ്. അതേസമയം, യുഎഇയില്‍ കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയും ആരോഗ്യവകുപ്പും പുറത്തുവിട്ടു.

Also Read: കുവൈറ്റിലേക്ക് അഞ്ച് രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍ എത്തി തുടങ്ങി

രാജ്യത്ത് കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് ഇളവ് ലഭിക്കണമെങ്കില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം പിസിആര്‍ പരിശോധന നടത്തണമെന്നാണ് പുതിയ നിര്‍ദേശം. വാക്സിന്‍ എടുത്തവര്‍ക്കും പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്കുമായി ഞായറാഴ്ച പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ