ആപ്പ്ജില്ല

'വേഗം വാക്സിൻ എടുക്കണം’ ; ആഹ്വാനവുമായി യുഎഇ ഭരണാധികാരികൾ

ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് യുഎഇ ഭരണാധികാരികൾ വാകിസിന്‍ എടുത്ത് എല്ലാവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Samayam Malayalam 13 Jan 2021, 6:06 pm
കൊവിഡ് 19ന്‍റെ പ്രതിസന്ധി ഉടന്‍ അവസാനിപ്പിക്കണമെങ്കില്‍ എല്ലാവരും വാകിസിന്‍ എടുത്ത് സഹകരിക്കണമെന്ന് യുഎഇ ഭരണാധികാരികൾ. സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ എല്ലാവരും കഴിയുന്നതും വേഗത്തില്‍ വാക്സിന്‍ എടുക്കണമെന്ന് ഭരണാധികാരികൾ ആഹ്വാനം ചെയ്തു. തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
Samayam Malayalam Sheikh Mohammed bin Rashid, Sheikh Mohamed bin Zayed hail


ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമാണ് ട്വിറ്ററിലൂടെ ഈ കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വാക്സിന്‍ എടുത്ത് ആരോഗ്യത്തെയും നാടിനേയും രക്ഷിക്കണമെന്ന് ബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

Also Read: മൂക്കിനുള്ളില്‍ തടസ്സം അനുഭവപ്പെട്ട് 16കാരി ബഹ്‌റൈനിലെ ആശുപത്രിയില്‍, കണ്ടെത്തിയത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്

കൊവിഡ് വാക്സിന്‍ സ്വീകരിച്ച് എല്ലാവരും യുഎഇയെ കൊവിഡ് മുക്ത രാജ്യമാക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പുറത്തുവരുന്ന കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേർ കൊവിഡ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ആഗോളതലത്തിൽ തന്നെ കൊവി‍ഡ് വാക്സിന്‍ നൽകുന്നതിൽ യുഎഇ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ