ആപ്പ്ജില്ല

മഴയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന ആഹ്വാനവുമായി യുഎഇ പ്രസിഡന്റ്

സ്വലാത്തുല്‍ ഇസ്തിസ്ഖാ എന്ന പേരില്‍ അറിയപ്പെടുന്ന നമസ്‌കാരം വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥനയ്ക്കു മുമ്പ് നിര്‍വഹിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Samayam Malayalam 16 Dec 2020, 8:41 am
ദുബായ്: ഈ വെള്ളിയാഴ്ച യുഎഇ പള്ളികളില്‍ വെച്ച് മഴയ്ക്കു വേണ്ടി പ്രാര്‍ഥന നടത്തണമെന്ന് പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വലാത്തുല്‍ ഇസ്തിസ്ഖാ എന്ന പേരില്‍ അറിയപ്പെടുന്ന നമസ്‌കാരം വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥനയ്ക്കു മുമ്പ് നിര്‍വഹിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
Samayam Malayalam Khalifa bin Zayed Al Nahyan
Photo Credit: WAM


നാടിനെ മഴ നല്‍കി അനുഗ്രഹിക്കണമെന്ന പ്രാര്‍ഥനയുമായി നമസ്‌ക്കാരം നിര്‍വഹിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റിയാണിത്. ജുമുഅ പ്രാര്‍ഥന ആരംഭിക്കുന്നതിന് 10 മിനുട്ട് മുമ്പാണ് ഇസ്തിസ്ഖാ നമസ്‌ക്കാരം നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

Also Read: കൊവിഡ് വാക്‌സിന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സൗദി ആരോഗ്യമന്ത്രാലയം

അതേസമയം, എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ വെള്ളിയാഴ്ച പള്ളികളില്‍ പാര്‍ഥന നടത്താവൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അല്‍ ദഹേരി ഓര്‍മിപ്പിച്ചു. മഴയെ തേടിയുള്ള നമസ്‌ക്കാരവും ജുമുഅ ഖുതുബയും ജുമുഅ നമസ്‌ക്കാരവും എല്ലാം 20 മിനുട്ടില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ജുമുഅ പ്രാര്‍ഥന ഡിസംബര്‍ നാലുമുതലാണ് യുഎഇ പള്ളികളില്‍ പുനരാരംഭിച്ചത്. ഉള്‍ക്കൊള്ളാനാവുന്നതിന്റെ 30 ശമതാനം പേരെ മാത്രമേ പള്ളികളില്‍ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടെയാണ് ജുമുഅ പ്രാര്‍ഥനയ്ക്ക് അനുവാദം നല്‍കിയത്. കൈകള്‍ അണുവിമുക്തമാക്കല്‍, മാസ്‌ക്ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങി എല്ലാ കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും പാലിച്ചുവേണം ജുമുഅ പ്രാര്‍ഥന നടത്താനെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ