ആപ്പ്ജില്ല

ലോട്ടറി അടിച്ച 33 കോടി രൂപ എന്തുചെയ്യും? 36 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മലയാളി പ്രദീപ്കുമാറിന് പദ്ധതികളുണ്ട്

കഴിഞ്ഞ മെയ് മാസത്തിലെ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് ഇദ്ദേഹം 15 ദശലക്ഷം ദിര്‍ഹം (33,39,43,296 രൂപ) ഗ്രാന്റ് പ്രൈസ് നേടിയത്. മറ്റു രണ്ട് സുഹൃത്തുകള്‍ക്കൊപ്പമാണ് വിജയിയായത്. ഇത് ആദ്യമായല്ല വമ്പന്‍ സമ്മാനം ഇദ്ദേഹത്തെ തേടിയെത്തുന്നത്. 1996ല്‍ ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടിയിരുന്നു. 25 വര്‍ഷമായി ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്.

Edited byനിഷാദ് അമീന്‍ | Samayam Malayalam 21 Oct 2023, 8:49 am
അബുദാബി: നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനമായി ലഭിച്ചാല്‍ നിങ്ങള്‍ ആ പണം എങ്ങനെ ചെലവഴിക്കും?. സ്വപ്‌നംകണ്ട കാര്‍, വീട്, അവധിക്കാല ആഘോഷം, നിക്ഷേപം അങ്ങനെ പലര്‍ക്കും പലതായിരിക്കും ആദ്യചോയ്‌സ്. എന്നാല്‍ 36 വര്‍ഷത്തെ യുഎഇ വാസത്തിനിടെ രണ്ടാം തവണയും വന്‍ തുക സമ്മാനം നേടിയ പ്രവാസി മലയാളിയായ പ്രദീപ്കുമാര്‍ കൃഷ്ണന്‍ വ്യത്യസ്തനാം മുതലാളിയാണ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ദി നാഷണല്‍ ദിനപത്രം സംഘടിപ്പിച്ച പരിപാടിയിലാണ് 56കാരനായ പ്രദീപ്കുമാറിന്റെ വ്യതിരിക്തത ഏവരേയും ആകര്‍ഷിച്ചത്.
Samayam Malayalam pradeep big ticket
പ്രദീപ്കുമാര്‍ കൃഷ്ണന്‍


ആദ്യം പ്രദീപ്കുമാറിന്റെ വിജയവഴികള്‍ നോക്കാം. ഇക്കഴിഞ്ഞ മെയ് മാസത്തിലെ ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പിലാണ് ഇദ്ദേഹം 15 ദശലക്ഷം ദിര്‍ഹം (33,39,43,296 രൂപ) ഗ്രാന്റ് പ്രൈസ് നേടിയത്. മറ്റു രണ്ട് സുഹൃത്തുകള്‍ക്കൊപ്പമാണ് വിജയിയായത്. ഇത് ആദ്യമായല്ല വമ്പന്‍ സമ്മാനം ഇദ്ദേഹത്തെ തേടിയെത്തുന്നത്. 1996ല്‍ ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടിയിരുന്നു. 25 വര്‍ഷമായി ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്.


36 വര്‍ഷമായി ആഡംബരങ്ങളുടെ പറുദീസയായ മഹാനഗരത്തില്‍ ജീവിക്കുകയാണെങ്കിലും ലളിതമായ ജീവിതം നയിക്കാനാണ് പ്രദീപ്കുമാറിന് ഇഷ്ടം. വന്‍ തുക ലഭിച്ചപ്പോള്‍ വാഹനമായി ഇലക്ട്രിക് വോള്‍വോ വാങ്ങുകയും സുഹൃത്തിന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്തതല്ലാതെ സമ്മാനത്തുക മറ്റൊന്നിനും ചെലവഴിച്ചില്ല. തന്റെ സമ്മാനത്തുക ഇപ്പോഴും ഐസിയുവിലാണ് എന്ന് പ്രദീപ്കുമാര്‍ പറഞ്ഞപ്പോള്‍ സദസിന് ചിരിക്കാതിരിക്കാനായില്ല.

ആഡംബര ചെലവുകള്‍ കാരണം മറ്റുള്ളവരുടെ ജീവിതം കുഴപ്പത്തിലാവുന്നത് കണ്ടതിനാല്‍ ബുദ്ധിപൂര്‍വം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരും കളിയാക്കരുതെന്നും പറഞ്ഞ് അദ്ദേഹം മനസുതുറന്നു. കേരളത്തില്‍ വീടിനോട് ചേര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍, ചെടികള്‍, മരങ്ങള്‍, വാഴകള്‍ അങ്ങനെ എല്ലാം നിറഞ്ഞ ഒരു ഫാമിനായി പണം നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. ചെറുപ്പമായിരുന്നെങ്കില്‍ അത് എളുപ്പമാകുമായിരുന്നു. പക്ഷേ എന്റെ ഈ പ്രായത്തില്‍ ആരാണ് എന്നെ സഹായിക്കുക. എനിക്കിപ്പോള്‍ അതേക്കുറിച്ച് ആധിയൊന്നുമില്ല- പ്രദീപ്കുമാര്‍ പറഞ്ഞു.

തമിഴ്‌നാട്ടുകാരന് എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ 25 വര്‍ഷത്തേക്ക് പ്രതിമാസം 5.65 ലക്ഷം രൂപ; യുഎഇക്ക് പുറത്തെ ആദ്യ വിജയി
മകനോട് ആലോചിച്ച ശേഷമാണ് 250,000 ദിര്‍ഹത്തിന്റെ ഇലക്ട്രിക് വോള്‍വോ വാങ്ങിയതെന്നും ഇത് ഏറ്റവും മികച്ച സുരക്ഷാ കാറാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബിഗ് ടിക്കറ്റ് ജാക്ക്‌പോട്ട് തന്നെ സംബന്ധിച്ചിടത്തോളം വളരെ മധുരമുള്ളതാണെന്ന് പ്രദീപ്കുമാര്‍ പറയുന്നു. ഓയില്‍ ഇന്‍ഡസ്ട്രിയിലെ ജോലി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം. അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍ കാരണം വിരമിക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് വന്‍ തുക സമ്മാനം ലഭിക്കുന്നത്. അബുദാബിയിലേക്ക് വരാനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സമ്മാനം ലഭിച്ചെന്ന് അറിയിച്ച് കോള്‍ വരുന്നത്. ആദ്യം ഇതൊരു തട്ടിപ്പാണെന്നാണ് കരുതിയതെന്നും കൂടുതല്‍ കോളുകള്‍ വന്നപ്പോള്‍ വിജയം ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ വന്‍ വിസ തട്ടിപ്പ്; സ്വകാര്യ കമ്പനി റിക്രൂട്ട് ചെയ്ത 150 മലയാളികള്‍ ഹുറൂബില്‍
പരിപാടിയില്‍ പ്രതിവാര നറുക്കെടുപ്പുകളിലൊന്നില്‍ 100,000 ദിര്‍ഹം നേടിയ പ്രവാസി ഇന്ത്യക്കാരന്‍ വിശാലും സംബന്ധിച്ചിരുന്നു.

യുഎഇയില്‍ 30 വര്‍ഷത്തിലേറെയായി നടന്നുവരുന്നതാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഈ വര്‍ഷം മാത്രം 300ലധികം സമ്മാന ജേതാക്കള്‍ക്ക് 180 മില്യണ്‍ ദിര്‍ഹത്തിലധികം ലഭിച്ചു. ദിവസേനയും പ്രതിവാരവുമുള്ള സമ്മാനങ്ങള്‍ക്ക് പുറമേ മാസത്തിലൊരിക്കല്‍ ഗെഗാ നറുക്കെടുപ്പുമുണ്ട്. 500 ദിര്‍ഹം ആണ് ടിക്കറ്റ് വില. 20 ദശലക്ഷം ദിര്‍ഹത്തിനുള്ള അടുത്ത പ്രതിമാസ നറുക്കെടുപ്പ് നവംബര്‍ മൂന്നിനാണ്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ