ആപ്പ്ജില്ല

ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് യുഎഇയിൽ ജയിൽ ശിക്ഷ

വയറ്റില്‍ കത്തി കൊണ്ട് കുത്തുകയും ഇടിച്ച് തന്നെ പ്രതി നിലത്തേക്ക് ഇടുകയുമായിരുന്നു എന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

Samayam Malayalam 10 Jun 2022, 11:17 am
ദുബായ്: ദുബായിൽ ഭക്ഷണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ആൾക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി. ദുബായ് പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. ദുബായിലെ സത്വ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തർക്കം ഉണ്ടായത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ജിദ്ദ നഗരവികസനം: കെട്ടിടങ്ങൾ പൊളിക്കുന്ന തീയതികളിൽ മാറ്റം

റെസ്റ്റേറന്റിൽ നിന്നും ഇവർക്ക് ലഭിച്ച ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ആക്രമത്തിന് ഇരയായ യുവാവ് ആണ് പ്രതിയെ ആദ്യം അവഹേളിച്ചത്. വഴക്ക് രൂക്ഷമായതോടെ പ്രതി യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരസ്പരം ബഹളം വന്നപ്പോൾ തന്നെ ഒരാൾ മുറിക്ക് പുറത്തേക്ക് പോയിരുന്നു എന്നാൽ രണ്ടാമത്തെ യുവാവ് ഇയാളെ പുറകെ വന്ന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. വയറ്റില്‍ കത്തി കൊണ്ട് കുത്തി നിലത്തേക്ക് വലിച്ച് ഇടുകയായിരുന്നു. ആക്രമണം നേരിട്ട യുവാവ് ആണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: ബഹ്റെെനിൽ സെെബർ തട്ടിപ്പിനിരയായ മലയാളി നഴ്സ്; നഷ്ടമായത് ബാങ്കിൽ നിന്ന് ലോണെടുത്ത 2950 ദിനാർ

ദുബായ് പോലീസ് സ്ഥലത്ത് എത്തി വിവരങ്ങൾ തിരക്കി. ആംബുലന്‍സില്‍ ആണ് കുത്തേറ്റ യുവാവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴുള്ള പ്രകോപനത്തിൽ ആണ് താൻ യുവാവിനെ കുത്തിയതെന്നും കൊലപ്പെടുത്താൻ ഒരു ഉദ്യേശം ഉണ്ടായിരുന്നില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. കുത്തേറ്റ യുവാവിന്റെ ചികിത്സാ ചെലവുകള്‍ സംബന്ധിച്ച് തർക്കങ്ങളും പോലീസ് ഒത്തുതീർപ്പാക്കി. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിക്ക് യുവാവിനെ കൊലപ്പെടുത്താൻ ഉദ്യേശം ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. തുടർന്ന് പ്രതിക്ക് ആറുമാസം ജയില്‍ ശിക്ഷയ്ക്കും അതിന് ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ