ആപ്പ്ജില്ല

ഉമ്മ വാരിക്കൊടുത്ത ചോറ് കഴിച്ച് യാത്ര; നാട്ടിൽ നിന്നെത്തി ദുബായിൽ മരണപ്പെട്ട സക്കീറിന്റെ അവസാന വീഡിയോ വെെറലാകുന്നു

വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്നതിന്റെ വീഡിയോ ഫോണിൽ പകർത്തിയത് സക്കീറിന്റെ ഇളയ മകൻ ആയിരുന്നു

Samayam Malayalam 16 Dec 2022, 10:45 am
ദുബായ്: കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് മരിച്ച കോഴിക്കോട് വടകര മയ്യന്നൂര്‍ സ്വദേശി സക്കീറിന്റെ അവസാനത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. മരിച്ച സക്കീറിന് 46 വയസായിരുന്നു. നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുമ്പോൾ അവസാനമായി ചിത്രീകരിച്ച് വീഡിയോ ആണ് നൊമ്പരക്കാഴ്ചയായി മാറുന്നത്.
Samayam Malayalam sakeer


Also Read: സൗദി സ്‌കൂളുകളില്‍ ഇനി കലയും സംസ്‌കാരവും പഠിക്കണം; ഇവ പാഠ്യപദ്ധതിയുടെ ഭാഗമാക്കും, പദ്ധതിക്കു പിന്നില്‍ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍

ഒരു മാസത്തെ അവധിക്കായിരുന്നു സക്കാർ നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് നാട്ടിൽ നിന്നും ഗൾഫിലേക്ക് പോയത്. ഗൾഫിലേക്ക് പോകുന്ന അന്ന് ഉമ്മ ഐഷു വാരിക്കൊടുത്ത ചോറ് കഴിച്ചാണ് സക്കീർ വിമാനത്താവളത്തിലേക്ക് പോയത്. സക്കീറിന്റെ ചെറിയ മകൻ ആണ് വീഡിയോ ഫോണിൽ പകർത്തിയത്. വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്നതിന്റെ വീഡിയോ ഫോണിൽ പകർത്തി വാ‍ട്സാപ്പിലൂടെ ബന്ധുക്കൾക്ക് പങ്കുവെക്കുകയും ചെയ്തു.

Also Read: യുഎഇ വിസിറ്റ് വിസ പുതുക്കാന്‍ ചെലവു കുറഞ്ഞ വഴികള്‍; ബസ് മാര്‍ഗം ഒമാനിലേക്ക് പോയി തിരികെ വരാം, അറിയേണ്ടതെല്ലാം

ദുബായിൽ എത്തി പിറ്റേദിവസം രാവിലെ സക്കീര്‍ എഴുന്നേല്‍ക്കാന്‍ വൈകി. നാട്ടിൽ നിന്നും വന്നതിന്റെ ക്ഷീണം കാരണം ആയിരിക്കും എഴുന്നേൽക്കാൻ വെെകിയത് എന്ന് കൂടെ താമസിക്കുന്ന മൂത്ത മകൻ വിചാരിച്ചു. എന്നാൽ ഒരുപാട് സമയം കഴിഞ്ഞിട്ടും വാപ്പ എഴുന്നേൽക്കാൻ വെെകിയതോടെ മൂത്തമകന്‍ മുഹ്സിന്‍ തട്ടി വിളിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ സക്കീർ കിടക്കുന്നത് കണ്ടത്. സക്കീർ മരിച്ചത് അറിഞ്ഞതോടെ നിരവധി പേർ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. തുടർന്ന് വീഡിയോ വെെറലായി

ഹൃദയാഘാതമാണ് സക്കീറിന്റെ മരണത്തിന് കാരണം എന്നാണ് മെഡിക്കൽ റിപ്പോർ‌ട്ടിൽ പറയുന്നത്. സക്കീറിന്റെ മൂത്ത മകൻ മുഹ്സിൻ ലീഫ്റ്റ് ഓപ്പറേറ്റർ ആയി ആണ് ദുബായിൽ ജോലി ചെയ്യുന്നത്. മകനൊപ്പം ആണ് സക്കീർ താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കാടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വെള്ളിയാഴ്ച മൃതദേഹം നാട്ടില്‍ എത്തിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ