ആപ്പ്ജില്ല

സംസ്ഥാന ബജറ്റ് 2018: മദ്യത്തിന് വില കൂടും

ഇനി മുതൽ വിദേശനിര്‍മിതമദ്യം ബെവറേജ് കോര്‍പ്പറേഷൻ വഴി

TNN 2 Feb 2018, 11:55 am
കൊച്ചി: വിൽപന നികുതിയിലെ വര്‍ധന മൂലം സംസ്ഥാനത്ത് വിദേശമദ്യത്തിന്‍റെ വില കൂടും. എന്നാൽ സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാൽ വിലയിൽ വലിയ വര്‍ധനയുണ്ടാകാൻ ഇടയില്ല.
Samayam Malayalam imfl price will increase due to hike in sales tax
സംസ്ഥാന ബജറ്റ് 2018: മദ്യത്തിന് വില കൂടും


വിദേശനിര്‍മിത വിദേശമദ്യങ്ങള്‍ ബെവറേജ് കോര്‍പ്പറേഷൻ മദ്യശാലകള്‍ വഴി വിൽക്കാനും തീരുമാനമായി. എന്നാൽ ഇന്ത്യൻ നിര്‍മിത മദ്യത്തിന്‍റെ വിൽപനയെ ഇത് ബാധിക്കാതിരിക്കാൻ വിദേശനിര്‍മിതമദ്യത്തിന് കുറഞ്ഞ വില കെയ്സിന് 6000 രൂപയായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിര്‍മിതവിദേശമദ്യത്തിന് 200 ശതമാനമാണ് വിൽപനനികുതി. 400 രൂപയ്ക്കു മേൽ വിലയുള്ള മദ്യത്തിന് 210 ശതമാനം നികുതി നല്‍കണം. കൂടാതെ, ബിയറിന്‍റെ വിൽപനനികുതി 70ൽ നിന്ന് 100 ആയി ഉയര്‍ത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്