ആപ്പ്ജില്ല

ഗുജറാത്തിൽ സ്വാതന്ത്ര്യദിനത്തോടെ ടോൾ പിൻവലിക്കും

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.

Samayam Malayalam 1 Aug 2016, 1:59 pm
ഗാന്ധിനഗർ: ഓഗസ്റ് 15 മുതൽ സ്വകാര്യ കാറുകൾക്കും ചെറുവാഹനങ്ങൾക്കും ഗുജറാത്തിൽ ടോൾ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.
Samayam Malayalam gujarat likely to call off road toll by aug15 anandiben patel
ഗുജറാത്തിൽ സ്വാതന്ത്ര്യദിനത്തോടെ ടോൾ പിൻവലിക്കും


തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം ജനങ്ങൾ ദിവസേന കാറിൽ സഞ്ചരിക്കുന്നു.ഓരോരുത്തർക്കും ദിനംപ്രതി ടോൾ നൽകുന്നതിലൂടെ 100 മുതൽ 150 രൂപ വരെ ചെലവാകുന്നു. മധ്യവർഗ കുടുംബങ്ങൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.അതിനാൽ സർക്കാർ അവരെ ഈ ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒരു പൊതു വേദിയിൽ ഇങ്ങനെ പ്രസ്താവിച്ചതിനെ തുടർന്നാണ് ഔദ്യോഗിക നടപടി ഉണ്ടായത്.

രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിൽ ഒന്നായ ഗുജറാത്തിൽ 50 ഓളം പ്രധാന ടോൾ ബൂത്തുകളാണ് ഉള്ളത്. ഈ ടോൾ ഇളവ് പ്രതിവർഷം 80 മുതൽ 100 കോടി രൂപ വരെ സർക്കാരിന് നികുതി നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ