ആപ്പ്ജില്ല

4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15-ാം സ്ഥാനം

ജിയോ തരംഗത്തിലൂടെയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.

TNN 8 Jun 2017, 4:18 pm
ന്യൂഡല്‍ഹി: 4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15-ാം സ്ഥാനം. ജിയോ തരംഗത്തിലൂടെയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍ സിഗ്നല്‍ ആണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Samayam Malayalam indias 4g lte availability improves thanks reliance jio
4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15-ാം സ്ഥാനം


അതേസമയം, 4ജി ഡൗണ്‍ലോഡ് വേഗതയിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണെന്നാണ് സര്‍വെയില്‍ തെളിയുന്നത്. ഇന്ത്യയിലെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത 5.1 എംബിപിഎസ് ആണെന്നാണ് വിലയിരുത്തല്‍. ആറ് മാസത്തിനുളളില്‍ ഒരു സെക്കന്‍ഡില്‍ ഒരു എംബിപിഎസില്‍ അധികം വേഗതയില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പണ്‍ സിഗ്നലിന്റെ ‘സ്‌റ്റേറ്റ് ഓഫ് എല്‍ടിഇ’ റിപ്പോര്‍ട്ട് അനുസരിച്ച് നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് 81.6 ശതമാനം 4ജി ലഭ്യത ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. മുന്‍ വര്‍ഷം (2016) മൂന്നാം പാദത്തില്‍ 71.6 ശതമാനം 4ജി ലഭ്യത രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഏറ്റവും കൂടുതല്‍ വേഗത്തില്‍ മാറ്റത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ വിപണികളിലൊന്നാണ് ഇന്ത്യ.

India’s 4G LTE availability improves thanks Reliance Jio


India has one of the highest availability of 4G LTE connectivity on mobile networks, with over 81.6 per cent, thanks to Reliance Jio's launch, according to a new report by OpenSignal. But when it comes to 4G LTE speeds, India is lagging far behind in the list

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ