ആപ്പ്ജില്ല

ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് ഹാനികരമോ???

നമ്മുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന അവസ്ഥയാണ് ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്

TNN 25 Oct 2016, 4:01 pm
ക്യാരറ്റ് ആരോഗ്യത്തിന് വളരെയേറെ ഉത്തമമാണ്. ക്യാരറ്റിന് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല എന്നൊക്കെയാണ് നമ്മള്‍ കേട്ടിരിക്കുന്നത്. എന്നാല്‍ ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Samayam Malayalam is carrot juice is injourious to health
ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് ഹാനികരമോ???


നമ്മുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന അവസ്ഥയാണ് ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്. ​ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ എന്തെല്ലാം ദോഷങ്ങളാണ് നമുക്ക് സംഭവിക്കുകയെന്ന് നോക്കാം.

നാരുകളാല്‍ സമ്പുഷ്ടവും കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ് ക്യാരറ്റ്. എന്നാല്‍ ഇത് ജ്യൂസ് ആക്കുന്നതിലൂടെ ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബറിന്‍റെ അളവും പ്രോട്ടീന്‍റെ അളവും വളരെയേറെ കുറയും. ക്യാരറ്റ് ജ്യൂസ് ആക്കുന്നതോടെ ഇതിന്‍റെ മഞ്ഞ നിറം കൂടുന്നു. ഇത് നമ്മുടെ ചര്‍മ്മത്തിലുടനീളം മഞ്ഞ നിറം ഉണ്ടാക്കാന്‍ കാരണമാകും.

പച്ചക്കറികളില്‍ പല തരത്തിലുള്ള മാലിന്യങ്ങലും വിഷവസ്തുക്കളും അടിച്ച് ചേര്‍ക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇത് ജ്യൂസ് ആക്കുന്നതോടെ ഈ മാലിന്യങ്ങളും മറ്റും അതിലേക്ക് കൂടുതല്‍ ലയിച്ചു ചേരുന്നു. അതുമൂലം വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു. കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് കൊടുക്കുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

പ്രമേഹ രോഗികള്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാൻ പാടില്ല. ക്യാരറ്റ് ജ്യൂസ് പ്രമേഹത്തിന്‍റെ അളവ് കൂട്ടും. മുലയൂട്ടുന്ന അമ്മമാര്‍ ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുമ്പോള്‍ ഇത് അവരുടെ മുലപ്പാലില്‍ കാരോട്ടിന്‍റെ അംശം കലരാന്‍ കാരണമാകും. അത് പലപ്പോഴും കുട്ടികളില്‍ അലര്‍ജിക്കിടയാക്കും.

Is Carrot Juice is Injourious to health???

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്