ആപ്പ്ജില്ല

വിവിധ തസ്തികകളിലേക്കുള്ള ഐ.ബി.പി.എസ് അഭിമുഖത്തിന്റെ അഡ്മിറ്റ് കാർഡ് വന്നു

ഓൺലൈൻ എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

Samayam Malayalam 17 Apr 2021, 11:09 am

ഹൈലൈറ്റ്:

  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ibps.in സന്ദർശിക്കുക
  • ഏപ്രിൽ 22 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
  • അന്തിമ പട്ടിക അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ibps admit card 2021
ഐ.ബി.പി.എസ് അഡ്മിറ്റ് കാർഡ്
വിവിധ തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന അഭിമുഖത്തിന്റെ അഡമിറ്റ് കാർഡ് പുറത്തു വിട്ടു. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടിയ അഭിമുഖത്തിന് സെലക്ഷൻ ലഭിച്ചവർക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് അഭിമുഖത്തിനുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 16 മുതൽ ഏപ്രിൽ 22 വരെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമായിരിക്കും.
എഴുത്ത് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖമുണ്ടായിരിക്കും. അന്തിമമായി തെരഞ്ഞെടുക്കുന്നത് അഭിമുഖത്തിന്റെ മാർക്ക് കൂടി കണക്കിലെത്താണ്. അഭിമുഖത്തിന്റെ തീയതിയും സെന്ററും അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ടാകും. ഓൺലൈൻ ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഡി.ആർ.ഡി.ഒയിൽ അവസരം; 79 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക. ഹോംപേജിൽ കാണുന്ന IBPS Admit Card 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണാൻ കഴിയും. അഡ്മിറ്റ് കാർഡ് പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ