ആപ്പ്ജില്ല

IBPS SO: മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

ജനുവരി 21 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ട്

Samayam Malayalam 8 Jan 2021, 5:08 pm
ഐ.ബി.പി.എസ് എസ്.ഒ മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വന്നു. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 21 വരെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റിലുണ്ടാകും.
Samayam Malayalam ibps so admit card
ഐ.ബി.പി.എസ് എസ്.ഒ


അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആദ്യം ibps.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ Click here to download online main exam call letter for CRP SPL -X എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ഐ.ബി.പി.എസ് വെബ്‌സൈറ്റില്‍ പുതിയ പേജ് തുറക്കപ്പെടും. ഇവിടെ ഐ.ബി.പി.എസ് രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ 305 അപ്രന്റീസ് ഒഴിവുകള്‍
നിങ്ങളുടെ ഐ.ബി.പി.എസ് എസ്.ഒ അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ