നാഷണല്‍ ബാങ്ക് ഫോര്‍ ആഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റിലെ (നബാര്‍ഡ്)അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലെ നബാര്‍ഡിന്റെ ഹെഡ് ഓഫീസിലേക്ക് നാബ് ഫൗണ്ടേഷന് വേണ്ടി കരാറടിസ്ഥാനത്തിലാണ് നിയമനം.
താല്‍പ്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 7ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം. നബാര്‍ഡിന്റെ കീഴില്‍ വരുന്ന സെക്ഷന്‍ 8 കമ്പനിയാണ് നാബ് ഫൗണ്ടേഷന്. അസിസ്റ്റന്റ് മാനേജര്‍ ഡെവലപ്മെന്റ് തസ്തികയിലേക്കാണ് നിയമനം. 80,000 രൂപ മുതല്‍ 1,00,000 രൂപ വരെയാണ് ശമ്പളം.
യോഗ്യത
എം.എസ്.ഡബ്ല്യൂ/ ഡവലപ്മെന്റ് സ്റ്റഡീസ്, റൂറല്‍ ഡെവലപ്മെന്റ് എന്നിവയിലുള്ള എം.എ എന്നിവയാണ് അപേക്ഷിക്കേണ്ടവര്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത. ഒരു സോഷ്യല്‍ സെക്ടറില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവമുണ്ടായിരിക്കണം. മുപ്പത് മുതല്‍ അമ്പത് വയസു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
Also Read: 63 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം വരുന്നു
യോഗ്യതയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ റോണ്‍ നമ്പര്‍ നബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nabard.org ല്‍ പ്രസിദ്ധീകരിക്കും.
Also Read: യു.പി.എസ്.സി: 35 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
താല്‍പ്പര്യമുള്ളവര്‍ക്ക് ആപ്ലിക്കേഷനും സിവിയും careers.nabfoundation@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കാം. സെപ്റ്റംബര്‍ 7 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കുക.