നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ്) നടത്തിയ ഗ്രേഡ് എ, ബി മെയിൻസ് പരീക്ഷയുടെ ഫലം ഇപ്പോൾ പരിശോധിക്കാം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ nabard.org സന്ദർശിച്ച് ഫലം പരിശോധിക്കാം. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അഭിമുഖമുണ്ടായിരിക്കും.
ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ മാസം മൂന്നാം വാരത്തിലോ നാലാമത്തെ ആഴ്ച്ചയിലോ അഭിമുഖം നടക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും അഭിമുഖം നടക്കുക. ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചവർക്ക് അഭിമുഖത്തിനായുള്ള കേന്ദ്രം തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇവർക്ക് ഇമെയിലും അയച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രം ഏതെന്ന് recruitment@nabard.org എന്ന മെയിലിലേക്ക് അയക്കണം. ജനുവരി 8 മെയിൽ അയക്കേണ്ട അവസാന തീയതി. റോൾ നമ്പർ, പേര്, സെന്റർ എന്നിവ മെയിലിലുണ്ടാവണം.