നാഷണൽ ഹൗസിംഗ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (National Housing Bank Recruitment 2021) ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ഉൾപ്പടെയുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ നാഷണൽ ഹൗസിംഗ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nhb.org.in സന്ദർശിക്കുക. ഡിസംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമാണ് യോഗ്യതയെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കുണ്ടായാൽ മതി. ഫലത്തിനായി കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 32 വയസും റീജിയണൽ മാനേജർ തസ്തികയിലേക്ക് 45 വയസുമാണ് ഉയർന്ന പ്രായപരിധി.
അപേക്ഷിക്കേണ്ടതെങ്ങനെ?
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. Opportunities@NHB എന്ന ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുടർന്ന് CURRENT VACANCIES ൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ കാണുന്ന Recruitment of Officers in Various Scales – 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഏത് തസ്തികയിലേക്കണോ അപേക്ഷിക്കാൻ ഉദേശിക്കുന്നത് അതിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്ത് submit നൽകുക. അപേക്ഷാ ഫീസ് ഓൺലൈനായി അടച്ചതിന് ശേഷം കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.
ശമ്പളം
സ്കെയിൽ 4- 1,26,954 രൂപ
സ്കെയിൽ 2- 79,621 രൂപ
സ്കെയിൽ 1- 60,056
എന്നിങ്ങനെയാണ് വിവിധ തസ്തികകളിലേക്കുള്ള ശമ്പള സ്കെയിൽ. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ബാങ്ക് നൽകും.
പരീക്ഷ200 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ, 30 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ എന്നിവയാണുണ്ടാവുക. ഓൺലൈനായാണ് പരീക്ഷ. 3 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഒബ്ജക്ടീവ് പരീക്ഷ. ഓരോ സെഷനും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടാവും. റീസണിംഗ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവെയർനെസ് ആൻഡ് കംപ്യൂട്ടർ നോളജ്, ഇംഗ്ലീഷ് ലാങ്ക്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ സെക്ഷനുകളാണുള്ളത്. 30 മിനിറ്റ് ദൈർഘ്യമുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക.