റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) യില്‍ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 22 ആണ്. ഡാറ്റ അനലിസ്റ്റ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 3 ന് തുടങ്ങിയ രജിസ്ട്രേഷന് ഓഗസ്റ്റ് 22ന് അവസാനിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 29 വരെ എന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാല്‍ കൊവിഡി 19 ന്റെ പശ്ചാത്തലത്തില്‍ നീട്ടി വെക്കുകയായിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് rbi.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കുക.
Also Read: ബി.പി.എന്‍.എല്ലില്‍ 3348 ഒഴിവുകള്‍
കണ്‍സള്‍ട്ടന്റ്- അപ്ലൈഡ് മാത്സ്- 3, കണ്സന്ട്ടന്റ്- അപ്ലൈഡ് എക്കണോമെട്രിക്സ്- 3, എക്കണോമിസ്റ്റ്- മാക്രോ എകണോമിക് മോഡലിങ്- 1, ഡാറ്റാ അനലിസ്റ്റ്/ എംപിഡി- 1, ഡാറ്റാ അനലിസ്റ്റ് (ഡിഒഎസ്- ഡിഎന്‍ബിഎസ്)-2, ഡാറ്റാ അനലിസ്റ്റ് (ഡിഒആര്- ഡിഎന്‍ബിഎസ്)- 2, റിസ്ക് അനലിസ്റ്റ് (ഡിഒഎസ്- ഡിഎന്‍ബിഎസ്) -2, റിസ്ക് അനലിസ്റ്റ് ഡിഇഐഒ- 2, ഐഎസ് ഓഡിറ്റര്‍- 2, സ്പെഷ്യലിസ്റ്റ് ഫോറന്‍സിക് ഓഡിറ്റ്- 1, അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്- 1, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍- 9, പ്രോജക്ട് അഡ്മിനിസ്ട്രേറ്റര്‍- 5, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍- 6 എന്നിങ്ങനെയാണ് ഒഴിവുകള്‍.