ആപ്പ്ജില്ല

5327 ഒഴിവുകളിലേക്ക് നടത്തുന്ന എസ്.ബി.ഐ ക്ലാർക്ക് പരീക്ഷ: ഉടൻ അപേക്ഷിക്കുക

ഇതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് മേയ് 17 വരെ അപേക്ഷിക്കാൻ അവസരം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.

Samayam Malayalam 12 May 2021, 12:28 pm

ഹൈലൈറ്റ്:

  • അപേക്ഷിക്കാൻ sbi.co.in സന്ദർശിക്കുക
  • ആകെ ഒഴിവുകൾ 5327
  • പ്രിലിമിനറി പരീക്ഷ ജൂണിൽ നടന്നേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sbi clerk
എസ്.ബി.ഐ ക്ലാർക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ ക്ലാർക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കുക. മേയ് 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
5327 ഒഴിവുകളിലേക്കുള്ള എസ്.ബി.ഐ ക്ലാർക്ക് പ്രിലിമിനറി പരീക്ഷ ജൂൺ മാസത്തിൽ നടക്കാനാണ് സാധ്യത. മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്ന തീയതി ജൂലൈ 31 ആണ്. ജനറൽ വിഭാഗക്കാർക്ക് 750 രൂപയാണ് എസ്.ബി.ഐ പരീക്ഷയുടെ അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

വെസ്റ്റേൺ റെയിൽവേയിൽ നിയമനം; ഓൺലൈൻ അഭിമുഖം 13ന്
20 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

ആര്‍ട്ടിക്കിള്‍ ഷോ