ആപ്പ്ജില്ല

SBI ക്ലർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

സാധാരണ എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും മെയിൻ പരീക്ഷ ഏപ്രിലിലുമാണ് നടക്കുന്നത്.

Samayam Malayalam 11 Feb 2020, 2:14 pm
എസ്.ബി.ഐ ജൂനിയര്‍ അസോസിയേറ്റ് (ക്ലര്‍ക്ക്) പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉടൻ പ്രസിദ്ധീകരിക്കും. 7870 ഒഴിവുകളിലേക്കാണ് എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചിരുന്നത്.
Samayam Malayalam sbi clerk
SBI clerk prelims admit card 2020


ഉദ്യോഗാര്‍ഥികൾക്ക് ഒരു സംസ്ഥാനത്തെ ഒഴിവിലേക്കാണ് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നത്. സാധാരണ എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും മെയിൻ പരീക്ഷ ഏപ്രിലുമാണ് നടക്കുന്നത്.

പ്രധാനപ്പെട്ട തീയതികൾ

1. എസ്.ബി.ഐ ക്ലര്‍ക്ക് നോട്ടിഫിക്കേഷൻ - ജനുവരി 2, 2020
2. അപേക്ഷ ആരംഭിച്ചത് - ജനുവരി 3, 2020
3. അവസാന തീയതി - ജനുവരി 26, 2020
4. അഡ്മിറ്റ് കാര്‍ഡ് - ഫെബ്രുവരി 2020
5. പ്രിലിമിനറി പരീക്ഷ - ഫെബ്രുവരി അല്ലെങ്കിൽ മാര്‍ച്ച്
6. മെയിൻ പരീക്ഷ കോൾ ലെറ്റര്‍ - ഏപ്രിൽ 2020
7. മെയിൻ പരീക്ഷ - ഏപ്രിൽ 19, 2020
8. ഫൈനൽ റിസൾട്ട് - ജൂൺ 2020

അപേക്ഷാ ഫീസ്

1. ജനറൽ, ഒ.ബി.സി വിഭാഗം - 750
2. സംവരണ വിഭാഗം - ഫീസില്ല

പ്രായപരിധി

ഉദ്യോഗാര്‍ഥികളുടെ പ്രായം 20 വയസിന് താഴെയോ 28 വയസ്സിന് കൂടുതലോ ആവരുത്. അതേസമയം, എസ്.സി അല്ലെങ്കിൽ എസ്.ടി വിഭാഗത്തിന് 5 വര്‍ഷവും, ഒ.ബി.സി വിഭാഗത്തിന് 3 വര്‍ഷവും, പി.ഡബ്ലു.ഡി വിഭാഗത്തിന് 10 വര്‍ഷവും പി.ഡബ്ലു.ഡി വിഭാഗത്തിലെ സംവരണ വിഭാഗത്തിന് 15 വര്‍ഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത

തിരഞ്ഞെടുപ്പ്

1. പ്രിലിമിനറി പരീക്ഷ

ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിൽ 100 മാര്‍ക്കിനാണ് പ്രിലിമിനറി പരീക്ഷ. ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി തുടങ്ങിയവയിൽ നിന്നുമാവും ചോദ്യങ്ങൾ.

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI).1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌. 1806 ജൂൺ 2നു സ്ഥാപിതമായ 'ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ്.ബി.ഐയുടെ വേരുകൾ തുടങ്ങുന്നത്. 1809 ജനുവരി 2ന് ഇത് ബാങ്ക് ഓഫ് ബംഗാൾ ആയി മാറി. 1840 ഏപ്രിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ,1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1921 ജനുവരി 27നു ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊള്ളുകയായിരുന്നു. 1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു. സബ്സിഡീയറി ബാങ്കുകളുടെ നിയന്ത്രണം എസ്.ബി.ഐ ഏറ്റെടുത്തത് 1959-ൽ സർക്കാർ അവയെ ദേശസാൽക്കരിച്ചതോടുകൂടിയാണ്.

2017 ഏപ്രിൽ ഒന്നിന് ഭാരതീയ സ്റ്റേറ്റ് ബാങ്ക്, അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൂടാതെ ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ അതിൽ ലയിപ്പിച്ചു. ഇത് ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിൻറെ ചരിത്രത്തിലെ ആദ്യ വലിയ തോതിലുള്ള ഏകീകരണമാണ്. 2016 ലെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 232 ആം സ്ഥാനത്താണ് ഭാരതീയ സ്റ്റേറ്റ് ബാങ്ക്.

DOWNLOAD NOW

ഡൗൺലോഡ് ചെയ്യാം

1. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. എസ്.ബി.ഐ ജൂനിയര്‍ അസോസിയേറ്റ് അഡ്മിറ്റ് കാര്‍ഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. ആപ്ലിക്കേഷൻ നമ്പറും മറ്റും നൽകുക
4. അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്യാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ