ആപ്പ്ജില്ല

ആർമി പബ്ലിക് സ്കൂളിൽ 8000 അധ്യാപക ഒഴിവ്

ഒക്ടോബര്‍ 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം

Samayam Malayalam 1 Oct 2020, 4:47 pm
ആര്‍മി വെല്‍ഫെയര്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍മി പബ്ലിക് സ്‌കൂളിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam army public school recruitment
ആർമി പബ്ലിക് സ്കൂൾ


താല്‍പ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ awesindia.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്ത്കകളിലേക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 20 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം. മൊത്തം 8000 അധ്യാപക ഒഴിവുകളാണുള്ളത്. ഇതിന് പുറെ ഓരോ വര്‍ഷവും നികത്തപ്പെടാത്ത ഒഴിവുകളും നിലവിലുണ്ട്. അതത് സ്‌കൂളുകളുമായി ബന്ധപ്പെട്ടാല്‍ അവിടങ്ങളിലെ ഒഴിവുകള്‍ അറിയാന്‍ കഴിയും.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം. പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയുണ്ടായിരുന്നാല്‍ മതി.

Also Read: എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയില്‍ ഒഴിവ്

മുന്‍പരിചയമുള്ളവര്‍ക്ക് 57 വയസാണ് ഉയര്‍ന്ന പ്രായപരിധി. അല്ലാത്തവര്‍ക്ക് 40 വയസ്. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം, അധ്യാപന കംപ്യൂട്ടര്‍ പരിജ്ഞാനം അളക്കുന്ന പ്രൊഫിഷ്യന്‍സ് ടെസ്റ്റ് എന്നിവ കഴിഞ്ഞ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഓണ്‍ലൈന്‍ വഴിയായിരിക്കും സ്‌ക്രീനിങ് ടെസ്റ്റ്. ഇതില്‍ ജയിക്കുന്നവര്‍ക്ക് അഭിമുഖമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് മൂന്നാം ഘട്ടത്തിലേക്ക് ക്ഷണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ