മദ്രാസ് ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 49 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിശ്ചിത യോഗ്യതയുള്ളവർക്ക് മദ്രാസ് ഐ.ഐ.ടിയുടെ ഔദ്യോഗിക വെബ്സൈറ്റായ iitm.ac.in സന്ദർശിച്ച് അപേക്ഷിക്കാം. ഡിസംബർ 2 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പട്ടിക ജാതി, പട്ടിക വർഗം, ഒ.ബി.സി- നോൺ ക്രീമിലെയർ, ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
നിശ്ചിത വിഷയത്തിലുള്ള പി.എച്ച്.ഡിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 35 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. ജാതി സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം.
ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. ഇത് പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്യുക. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിനായി വിളിക്കും.