ഇന്ത്യ പോസ്റ്റ് ബീഹാർ, മാഹാരാഷ്ട്ര സർക്കിളിലേക്കുള്ള ഗ്രാമീൺ ഡാക്ക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. 4368 ഒഴിവുകളിലേക്ക് മേയ് 29 വരെ അപേക്ഷിക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് appost.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 4368 ഒഴിവിൽ 1940 ഒഴിവുകൾ ഗ്രാമീൺ ഡാക്ക് സേവക് ബീഹാർ സർക്കിളിലേക്കും 2482 ഒഴിവുകൾ ഗ്രാമീൺ ഡാക്ക് സേവക് മഹാരാഷ്ട്ര സർക്കിളിലേക്കുമാണ്.
അപേക്ഷിക്കാനായി ആദ്യം appost.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Apply online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. രജിസ്ട്രേഷൻ നമ്പറും ഏത് സർക്കിളാണ് വേണ്ടതെന്നും തെരഞ്ഞെടുക്കുക. അപേക്ഷ ഫോം പൂരിപ്പിച്ചതിന് ശേഷം ഓൺലൈനായി ഫീസടയ്ക്കാം. ഇത് കഴിഞ്ഞാൽ submit ൽ ക്ലിക്ക് ചെയ്യുക. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.
ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി,എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നീ രീതികൾ വഴി ഓൺലൈനായി ഫീസടയ്ക്കാം.