കേന്ദ്ര സർക്കാർ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. അസിസ്റ്റന്റ് മെക്കാനിക്ക് ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഓയിൽ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിച്ച് വിജ്ഞാപനം ഡൗൺലോഡ് ചെയ്യാം. മേയ് 24 മുതൽ ജൂൺ 22 വരെയാണ് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നത്. വാക്ക് ഇൻ പ്രാക്ടിക്കൽ/ സ്കിൽ ടെസ്റ്റ് കം പേഴ്സണൽ അസെസ്മെന്റിന് ഹാജരാകുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക.
പ്രാക്ടിക്കൽ/ സ്കിൽ ടെസ്റ്റ് കം പേഴ്സണൽ അസെസ്മെന്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 50 ശതമാനം മാർക്ക് ആണ് യോഗ്യത നേടാൻ വേണ്ട മാർക്ക്.
- ഡ്രില്ലിംഗ് ഹെഡ്മാൻ- 4
- ഡ്രില്ലിംഗ് റിഗ്മാൻ- 5
- ഇലക്ട്രിക്കൽ സൂപ്പർവൈസർ- 5
- കെമിക്കൽ അസിസ്റ്റന്റ്- 10
- അസിസ്റ്റന്റ് റിഗ് ഇലക്ട്രീഷ്യൻ- 10
- ഡ്രില്ലിംഗ് ടോപ്മാൻ- 17
- അസിസ്റ്റന്റ് മെക്കാനിക്- പമ്പ്- 17
- ഗ്യാസ് ലോഗർ- 20
- അസിസ്റ്റന്റ് മെക്കാനിക്ക്- ഐ.സി.ഇ- 31
പ്രാക്ടിക്കൽ/ സ്കിൽ ടെസ്റ്റ് കം പേഴ്സണൽ അസെസ്മെന്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 50 ശതമാനം മാർക്ക് ആണ് യോഗ്യത നേടാൻ വേണ്ട മാർക്ക്.