സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ എസ്.എസ്.സി സി.ജി.എൽ പരീക്ഷയുടെ ടയർ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയിൻമേൽ പരാതി ബോധിപ്പിക്കാൻ സെപ്റ്റംബർ 7ന് വൈകുന്നേരം 6 വരെ സമയമുണ്ട്. ടയർ 1 എഴുത്ത് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് വിശദ വിവരങ്ങളറിയാം. ഓഗസ്റ്റ് 13, 14 തീയതികളിലായാണ് എസ്.സി സി.ജി.എൽ പരീക്ഷ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. ഉദ്യോഗാർത്ഥികൾക്ക് ചോദ്യമൊന്നിന് 100 രൂപ എന്ന രീതിയിൽ പരാതി ബോധിപ്പിക്കാനാകും. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ ഉത്തരസൂചിക തയ്യാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനായി ആദ്യം എസ്.എസ്.സിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Latest News എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Uploading of Tentative Answer Keys along with Candidates’ Response Sheet (s) of Combined Graduate Level Examination, 2020 (Tier-I) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പർ, പാസ്വവേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. ഉത്തരസൂചിക ഡൗൺലോഡ് ചെയ്തതിന് ശേഷം ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാം. അപേക്ഷാ ഫീസ് അടച്ചതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. ഒബ്ജക്ഷന് ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം.
സെപ്റ്റംബർ 7ന് വൈകുന്നേരം 6ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.