സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (എസ്.എസ്.സി സി.എച്ച.എസ്.എൽ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥകിൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം. കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയുടെ (CHSLE 2018) ടൈപ്പിംഗ് ടെസ്റ്റ്/ DEST ഫലമാണ് വന്നിരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനുണ്ടായിരിക്കും.
2020 ഫെബ്രുവരി 25ന് എസ്.എസ്.സി സി.എച്ച്.എസ്.എൽ 2018 പരീക്ഷയുടെ ടയർ 2 ഫലം പ്രഖ്യാപിച്ചിരുന്നു. അഡീഷണൽ ഫലം 2020 ഓഗസ്റ്റ് 27ന് വീണ്ടും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ടൈപ്പിംഗ് ടെസ്റ്റ് / ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തു.
ടൈപ്പിംഗ് ടെസ്റ്റിൽ യോഗ്യത നേടിയവർക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനുണ്ടായിരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനായുള്ള ഷെഡ്യൂൾ വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും. കമ്മീഷന്റെ
അതത് റീജിയനൽ ഓഫീസുകളുടെ വെബ്സൈറ്റുകളിൽ ലഭിക്കും.